1 GBP = 104.13
breaking news

ജി സി എസ് സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി യു കെ മലയാളികളുടെ അഭിമാനമായി അശ്വിൻ സുരേഷ്

ജി സി എസ് സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി യു കെ മലയാളികളുടെ അഭിമാനമായി അശ്വിൻ സുരേഷ്

റീജൻ അലക്സ്

ജി സി എസ് സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി നോർത്താംപ്ടൺ മലയാളികളുടെ അഭിമാനമായി അശ്വിൻ സുരേഷ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കോഴയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ സുരേഷ് വട്ടകാട്ടിൽ ബിനു സുരേഷ് ദമ്പതികളുടെ മകനാണ് അഭിമാനകരമായ വിജയം നേടി യു കെ മലയാളികളുടെ അനുമോദനത്തിന് അർഹനായ അശ്വിൻ. പഠനത്തിലും കലയിലും ഒരുപോലെ പ്രതിഭ തെളിയിച്ച അശ്വിൻ മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിലെ കലാ പരിപാടികളിൽ നിറ സാന്നിധ്യമാണ്.
Grade 9 ( A**) – 4 എണ്ണം,
Grade 8 (A*)- 4 എണ്ണം, Grade 7 (A)- 1 എന്നിങ്ങനെയാണ് അശ്വിന്റെ മികച്ച ഗ്രേഡുകൾ.

അശ്വിന്റെ പിതാവ് യു കെയിൽ അക്കൗണ്ടന്റായ സുരേഷ് വട്ടകാട്ടിൽ SNDS യുകെയുടെ ജോയിന്റ് സെക്രട്ടറിയായും മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടണിന്റെ ട്രെഷറർ ആയും മാതാവ് ബിനു സുരേഷ് എൻഎച്ച്എസ്സിൽ നഴ്‌സായും സേവനം അനുഷ്ഠിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more