1 GBP = 104.17
breaking news

കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക്; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക്; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

ന്യൂഡൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകർക്ക് നേരെ ഹരിയാനയിൽ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡൽഹിയിലേക്കുള്ള പാത മുഴുവൻ പൊലീസ് തടഞ്ഞിരിക്കുകയാണ്. യുദ്ധസമാന സന്നാഹമാണ് കർഷകരെ നേരിടാൻ ബി.ജെ.പി ഭരണത്തിലുള്ള ഹരിയാനയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.

നൂറുകണക്കിന് സായുധ പൊലീസും നിരീക്ഷണത്തിന് ഡ്രോൺ കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തടയാനായി സ്ഥാപിച്ച നിരവധി ബാരിക്കേഡുകൾ കർഷകർ നദിയിലെറിഞ്ഞു. 

ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ദേശീയ പണിമുടക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് രാജ്യതലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്നത്. ഹരിയാന, പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ നിന്നും കർഷകർ പ്രക്ഷോഭത്തിൽ അണിനിരക്കുന്നുണ്ട്.

കർഷക റാലിയെ ഡൽഹി നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഡൽഹി സർക്കാർ നിലപാട്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ, ട്രാക്ടറുകളിലും ട്രക്കുകളിലുമായി കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുകയാണ്.

കർശന സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയത്. അതിര്‍ത്തികളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എട്ട് കമ്പനി അർധസൈനികരുടെ സേനയും അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മെട്രോ സർവിസുകൾ ഇന്ന് ഉച്ചവരെ നിർത്തിവെച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more