1 GBP = 104.38
breaking news

കോപ്പ അമേരിക്ക: പരാ​​ഗ്വേയ്ക്കെതിരെ അർജന്റീനക്ക് ജയം, ക്വാർ‌ട്ടർ ഉറപ്പാക്കി

കോപ്പ അമേരിക്ക: പരാ​​ഗ്വേയ്ക്കെതിരെ അർജന്റീനക്ക് ജയം, ക്വാർ‌ട്ടർ ഉറപ്പാക്കി

ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്‍റ് നേടിയ അർജന്‍റീന ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു. ബൊളീവിയക്കെതിരെ ജൂൺ 29നാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ പരാ​​ഗ്വേയെ വീഴ്ത്തി അർജന്റീന  ക്വാർ‌ട്ടർ ഉറപ്പാക്കി. ഏകപക്ഷീയമായ ഒറു ​ഗോളിനായിരുന്നു പരാഗ്വയ്ക്കെതിരെ അർജന്‍റീനയുടെ ജയം. പത്താംമിനുറ്റിൽ പാപ്പു ഗോമസ് ആണ് അർജന്‍റീനയുടെ വിജയ  ഗോൾ നേടിയത്.

ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്‍റ് നേടിയ അർജന്‍റീന ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു. ബൊളീവിയക്കെതിരെ ജൂൺ 29നാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. മെസ്സി അഗ്യൂറോ, ഡിമരിയ എന്നിവരെ ഒന്നിച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയായിരുന്നു അർജന്‍റീന ഇറങ്ങിയത്.

തോൽവി അറിയാതെ പതിനാറാം മത്സരമാണ് പരാ​ഗ്വേയ്ക്കെതിരെ അർജന്റീന പൂർത്തിയാക്കിയത്. പരസ്പരം മത്സരിച്ച കഴിഞ്ഞ അഞ്ച് കളികളിൽ അർജന്റീനക്കെതിരെ പരാ​ഗ്വേയുടെ ആദ്യ തോൽവിയാണിത്. ആദ്യ മത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയ അർജന്റീന കഴിഞ്ഞ മത്സരത്തിൽ യുറു​ഗ്വേയെയും ഏകപക്ഷീയമായ ഒരു ​ഗോളിനാണ് മറികടന്നത്.

മുന്നേറ്റ നിരയിൽ മെസ്സിയെയും അ​ഗ്യൂറോയെയും ഡി മരിയയെയും ഒരുമിച്ച് ഇറക്കിയിട്ടും കൂടുതൽ ​ഗോളുകൾ കണ്ടെത്താനാവാത്തത് അർജന്റീന പരിശീലകൻ സ്കലോനിക്ക് തലവേദനയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more