1 GBP = 104.28

ലണ്ടണ്‍ ഭീകരാക്രമണത്തിന് വാട്ട്‌സാപ്പ് സഹായി ആയോ?

ലണ്ടണ്‍ ഭീകരാക്രമണത്തിന് വാട്ട്‌സാപ്പ് സഹായി ആയോ?

വാട്ട്‌സാപ്പ് അഭിമാനത്തോടെയാണ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നത്. അയക്കുന്നയാള്‍ക്കും വായിക്കുന്നയാള്‍ക്കും മാത്രം സന്ദേശങ്ങളുടെ ഉള്ളടക്കം അറിയാന്‍ കഴിയൂ എന്നതാണ് പ്രത്യേകത. ആര്‍ക്കും ചോര്‍ത്താന്‍ കഴിയാത്തതിനാല്‍ സ്വകാര്യത പൂര്‍ണമായും ഉറപ്പാക്കുന്നതാണ് എന്‍ക്രിപ്ഷന്‍.

വാട്ട്‌സാപ്പിനെ ഇപ്പോള്‍ ആളുകള്‍ ക്രൂശിക്കുന്നതും ഇതേ എന്‍ക്രിപ്ഷന്റെ പേരിലാണ്. ലണ്ടനില്‍ കഴിഞ്ഞയാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഭീകരന്‍ ഉപയോഗിച്ചത് വാട്ട്‌സാപ്പ് ആയിരുന്നു. ഇതോടെ വാട്ട്‌സാപ്പ് ദുരുപയോഗം ചര്‍ച്ചയായിരിക്കുകയാണ്.

ബ്രിട്ടണില്‍ ഭരണത്തിലിരിക്കുന്നവരും വാട്ട്‌സാപ്പിനെ കുറ്റം പറഞ്ഞു തുടങ്ങിക്കഴിഞ്ഞു. എന്‍ക്രിപ്ഷന്‍ മനുഷ്യന്റെ ജീവിതം നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.

നാല് പേര്‍ കൊല്ലപ്പെട്ട ലണ്ടന്‍ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് ദുഖമുണ്ടെന്നും അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുകയാണെന്നും വാട്ട്‌സാപ്പ് എഎഫ്പിയോട് പറഞ്ഞു. എന്നാല്‍, തങ്ങളുടെ എന്‍ക്രിപ്ഷന്‍ നയം മാറ്റുന്നതിനെക്കുറിച്ച് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more