1 GBP = 104.30
breaking news

കേരളത്തിലെ നേഴ്സുമാരുടെ സംഘടനക്ക് പിന്തുണയുമായി വയനാട്ടുകാര്‍….

കേരളത്തിലെ നേഴ്സുമാരുടെ സംഘടനക്ക് പിന്തുണയുമായി വയനാട്ടുകാര്‍….

ബെന്നി വര്‍ക്കി പെരിയപ്പുറം

കേരളത്തില്‍ ന്യായമായ വേതന വര്ധനവിനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് സഹായഹസ്തവുമായി വയനാട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നേഴ്സുമാര്‍.

വയനാട് സംഗമത്തിന്റെ പേരിലാണ് പിന്തുണ നല്‍കുന്നത്. വിദേശത്ത് ജോലി കിട്ടിയ നേഴ്സുമാര്‍ തങ്ങള്‍ കടന്നു വന്ന വഴികളും ബുദ്ധിമുട്ടുകളും പുതു ജീവിത സാഹചര്യങ്ങളില്‍ മറന്നു പോകരുതെന്നും അടിസ്ഥാന ശമ്പളത്തിന് വേണ്ടി നീതിയുക്തമായി സമരം ചെയ്യുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും എല്ലാ മേഖലയിലുമുള്ളവര്‍ നല്‍കേണ്ടതുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ നേഴ്സുമാരുടെ സമരങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചിട്ടുള്ളയാളും വയനാട് സംഗമം പി.ആര്‍.ഒ.യുമായ ബെന്നി വര്‍ക്കി പെരിയപ്പുറം പറഞ്ഞു.

വയനാട് സംഗത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് യോഗം സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് പിന്തുണയേകി പ്രമേയം പാസാക്കിയത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more