breaking news

news in detail

എം എം മണിക്കെതിരെ വി എസ്; മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കേന്ദ്രത്തിന് കത്ത്

എം എം മണിക്കെതിരെ വി എസ്; മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം കേന്ദ്രത്തിന് കത്ത്

കൊലക്കേസില്‍ പ്രതിയായി തുടരുന്ന സാഹചര്യത്തില്‍ എം എം മണിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സി പി എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസ്ഥാനത്തുതുടരുന്നത് അധാര്‍മ്മികതയാണെന്ന് വി എസിന്റെ കത്ത് ചൂണ്ടിക്കാട്ടുന്നു.

എം എം മണിക്ക് പിന്തുണയുമായി സി പി എം കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐയും നിലയുറപ്പിച്ച സാഹചര്യത്തിലാണ് മണിക്കെതിരെ വി എസ് രംഗത്തെത്തിയിരിക്കുന്നത്. വി എസിന്റെ കത്ത് പാര്‍ട്ടിയുടെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന വിശ്വാസമില്ലെങ്കിലും ഈ കത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നത് വസ്തുതയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more