1 GBP = 104.38
breaking news

മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് സുധീരന്‍

മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് സുധീരന്‍

കൊച്ചി: മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് വിഎം സുധീരന്‍. നേരത്തെ വാരാപ്പഴ കസ്റ്റഡിമരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്റെ പണി ചെയ്താല്‍ മതിയെന്നും രാഷ്ട്രീയം കളിക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജില്ലാ ജഡ്ജി എന്ന നിലയില്‍ പ്രശസ്തമായ സേവനത്തിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീ മോഹന്‍ദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതും തരംതാണതുമാണ്. സത്യം കണ്ടെത്തുകയും അതിന്മേല്‍ ഉചിതമായ നടപടി സ്വീകരിച്ച് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയാണ് കമ്മീഷന്റെ പണി. അതാണ് ഫലപ്രദമായി അദ്ദേഹം നിറവേറ്റുന്നത്, സുധീരന്‍ പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നതിലെ വസ്തുതകള്‍ കണക്കിലെടുത്ത് സ്വയം തെറ്റ് തിരുത്തുന്നതിന് പകരം സത്യം പറയുന്നവരെ വാക്കുകള്‍കൊണ്ട് വേട്ടയാടുന്ന മുഖ്യമന്ത്രി തന്റെ അസഹിഷ്ണുതയാണ് അതിലൂടെ പ്രകടിപ്പിച്ചതെന്നും വ്യവസ്ഥാപിത മനുഷ്യാവകാശ സംവിധാനത്തെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സ്വേച്ഛാധികാരിയുടെ സ്വരമാണ് ഉയര്‍ന്നു കാണുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുധീരന്റെ വിമര്‍ശനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more