1 GBP = 104.22
breaking news

ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ യുഡിഎഫ് പോരാളി, സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

ചെങ്ങന്നൂരില്‍ ഡി വിജയകുമാര്‍ യുഡിഎഫ് പോരാളി, സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

ദില്ലി: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാറിനെ പ്രഖ്യാപിച്ചു. ഡി വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണ് ചെങ്ങന്നൂര്‍.

നേരത്തെ ഡി വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം തീരുമാനം എടുത്തിരുന്നു. മാര്‍ച്ച് എട്ടിന് ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആലപ്പുഴ സര്‍വീസ് സഹകരണസംഘം പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വിജയകുമാര്‍ അയ്യപ്പസേവാസമിതി ദേശീയ വൈസ്പ്രസിഡന്റ് കൂടിയാണ്. കൂടാതെ സഭാനേതൃത്വം അടക്കമുള്ളവരുമായുള്ള നല്ല ബന്ധവും വിജയകുമാറിന് തുണയായി.

എല്‍ഡിഎഫും ബിജെപിയും ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിട്ടുണ്ട്. എല്‍ഡിഎഫിന് വേണ്ടി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 42,000 ലേറെ വോട്ടുകള്‍ നേടിയ പിഎസ് ശ്രീധരന്‍ പിള്ളയെ ഇത്തവണയും കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. മൂവരും ഇതിനോടകം തന്നെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈമാസം 15 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ നടത്തും.

എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന രണ്ടാമത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. നേരത്തെ വേങ്ങരയിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സാഹചര്യത്തിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more