1 GBP =
breaking news

യുക്മ നേഴ്‌സസ് ഫോറം ദേശീയ തലത്തിൽ കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു : സൗത്ത് ഈസ്റ്റ് റീജിയണൽ കോൺഫറൻസും പഠനക്ലാസ്സും ഫെബ്രുവരി പത്തിന് കെന്റിലെ ടൺബ്രിഡ്ജ് വെൽസിൽ

യുക്മ നേഴ്‌സസ് ഫോറം ദേശീയ തലത്തിൽ കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു : സൗത്ത് ഈസ്റ്റ് റീജിയണൽ കോൺഫറൻസും പഠനക്ലാസ്സും ഫെബ്രുവരി പത്തിന് കെന്റിലെ ടൺബ്രിഡ്ജ് വെൽസിൽ

സജീഷ് ടോം, (യുക്മ പി ആർ ഒ)

യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ കോൺഫറൻസും പഠന ക്ലാസ്സും ഫെബ്രുവരി പത്തിന് ടൺബ്രിഡ്ജ് വെൽസിൽ നടക്കും. യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന റീജിയണൽ കോൺഫറൻസ് നേഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പതിനൊന്നരയോടെ രജിസ്ട്രേഷനോട് കൂടി ആരംഭിക്കുന്ന കോൺഫറൻസിൽ, പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . യുകെയിലെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.

നഴ്സിംഗ് മേഖലയിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, , തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സ് മുതലായ വിഷയങ്ങളാണ് പഠനക്ളാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സസ്സെക്സ് കമ്യൂണിറ്റി എൻ എച്ച് എസ് ട്രസ്റ്റിലെ റെസ്പിറേറ്ററി സ്പെഷ്യലിസ്റ് നേഴ്‌സും ഇൻഡിപെൻഡന്റ് ട്രെയിനറുമായ ജോവാൻ കിൽഗാരിഫ് ആയിരിക്കും കോൺഫറൻസിന് നേതൃത്വം നൽകുക. യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും ലീഗല്‍ അഡൈ്വസറും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മാനുമായ തമ്പി ജോസ്, റെഡിച്ചിലെ പ്രിൻസസ് അലക്‌സാൻഡ്ര ഹോസ്പിറ്റലിലെ മേട്രനായ റെജി ജോർജ്ജ്, അതേ ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ക്ലിനിക്കൽ സ്പെഷ്യലിസ്റ്റ് നേഴ്സായ ബിഞ്ചു ജേക്കബ് മിഷൻ കെയറിലെ പ്രാക്ടീസ് ഡെവലപ്മെന്റ് മാനേജറായ ഡീ ഗുമ്പോ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യും. വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്ന ഏകദിന കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് നാല് മണിക്കൂർ സി പി ഡി പോയിന്റും ലഭിക്കുന്നതാണ്.

യുക്മ സൗത്ത് വെസ്റ്റിലും മിഡ്‌ലാൻഡ്‌സ് റീജിയണിലും നടന്ന കോൺഫറൻസുകൾ വൻ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ റീജിയനുകളിൽ കോൺഫറൻസുകളും പഠനക്ലാസ്സുകളും നടത്താൻ യുക്മ നേഴ്‌സസ് ഫോറത്തിന് പ്രചോദനമാകുന്നതെന്ന് നേഴ്‌സസ് ഫോറം കോർഡിനേറ്ററും യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി അഭിപ്രായപ്പെട്ടു. സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ റീജിയണൽ കോൺഫറൻസിന് ഉണ്ടാകണമെന്ന് നേഴ്‌സസ് ഫോറം പ്രസിഡന്റ് ബിന്നി മനോജ് അഭ്യർത്‌ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബിന്നി മനോജ് – 07915601185, റെയ്നോൾഡ് മാനുവൽ – 07915912373, ബീനാ തോമസ് – 07737384231 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
St. Philips Church Hall, Birken Road, Tunbridge Wells, Kent – TN2 3TE

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more