1 GBP = 104.21
breaking news

യുക്മ മിഡ്ലാൻഡ്‌സ് റീജിയൺ കായികമേള നാളെ; വേഗതയും ശക്തിയും പരീക്ഷിക്കാൻ ട്രാക്കിലിറങ്ങുന്നത് നൂറു കണക്കിന് കായിക താരങ്ങൾ

യുക്മ മിഡ്ലാൻഡ്‌സ് റീജിയൺ കായികമേള നാളെ; വേഗതയും ശക്തിയും പരീക്ഷിക്കാൻ ട്രാക്കിലിറങ്ങുന്നത് നൂറു കണക്കിന് കായിക താരങ്ങൾ

സന്തോഷ് തോമസ്

റെഡിച്ച്: യുക്മയിലെ ശക്തമായ റീജിയണുകളിൽ ഒന്നായ മിഡ്‌ലാൻഡ്‌സ് റീജിയണിന്റെ കായിക മേള നാളെ. നാളെ ജൂൺ 23 ശനിയാഴ്ച രാജ്യാന്തര നിലവാരമുള്ള റെഡിച്ചിലെ അബ്ബി സ്റ്റേഡിയത്തിലാണ് കായികമേള അരങ്ങേറുക. റീജിയണിലെ തന്നെ കരുത്തുറ്റ അംഗ അസ്സോസിയേഷനുകളിൽ ഒന്നായ കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തിലാണ് ഇക്കുറി കായികമേളക്ക് വേദിയൊരുങ്ങുന്നത്. കായികമേളയ്ക്ക് വേണ്ടിയുള്ള അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയതായി റീജിയണൽ പ്രസിഡന്റ് ഡിക്സ് ജോർജ്ജ്, സ്പോർട്സ് കോർഡിനേറ്റർ ഷിജു ജോസ് തുടങ്ങിയവർ അറിയിച്ചു.

രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന കായികമേളക്ക് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെയായിരിക്കും തുടക്കമാകുക. തുടർന്ന് നടക്കുന്ന ഉത്‌ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും. കായികമേള സംബന്ധിച്ചും രജിസ്‌ട്രേഷൻ സംബന്ധിച്ചുമുള്ള വിശദ വിവരങ്ങൾ ഇതിനകം തന്നെ അംഗ അസോസിയേഷനുകളിൽ എത്തിച്ച് നൽകിയിട്ടുണ്ട്. കായികമേള നടക്കുന്ന ദിവസം രജിസ്‌ട്രേഷൻ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കാർഡ് പേയ്മെന്റ് സൗകര്യങ്ങളും റീജിയണൽ കമ്മിറ്റി ഒരുക്കുന്നതായിരിക്കും. യുക്മ നാഷണൽ കമ്മിറ്റിയംഗം സുരേഷ് കുമാർ, യുക്മ നാഷണൽ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, റീജിയണൽ ട്രഷറർ പോൾ ജോസഫ്, വൈസ് പ്രസിഡന്റ് നോബി ജോസ്, ജോയിന്റ് സെക്രട്ടറിയും സ്പോർട്സ് കോർഡിനേറ്ററുമായ ഷിജു ജോസ് തുടങ്ങിയവർ കായികമേളയുടെ നടത്തിപ്പിന് നേതൃത്വം നൽകും.

വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യമുള്ള അബ്ബി സ്റ്റേഡിയത്തിൽ മിതമായ നിരക്കിൽ ഭക്ഷണ ശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കായികമേളയുടെ വിജയത്തിനായി റീജിയണിലെ മുഴുവൻ അംഗ അസ്സോസിയേഷനുകളുടെയും സഹകരണം ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി സന്തോഷ് തോമസ് അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം

ABBEY STADIUM
BIRMINGHAM ROAD
REDDITCH
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more