1 GBP = 104.17
breaking news

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ബി സി എം സി ജേതാക്കള്‍ കെ സി എ യ്ക്ക് രണ്ടാം സ്ഥാനം

യുക്മ  മിഡ് ലാണ്ട്‌സ് റീജണല്‍  കായികമേള ബി സി  എം സി  ജേതാക്കള്‍   കെ സി എ യ്ക്ക്  രണ്ടാം  സ്ഥാനം

സന്തോഷ് തോമസ്

മെയ് ഇരുപതിന് റെഡിച്ചില്‍ നടന്ന യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയില്‍ ബി സി എം സി ബര്‍മിഗ്ഹാം ( 155 പോയിന്റ് ) നേടി ചാമ്പ്യന്‍മാര്‍ക്കുള്ള ബിജു തോമസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി സ്വന്തമാക്കി.ആതിഥേയരായ കെ സി എ റെഡിച് 114 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാര്‍ക്കുള്ള യുക്മ എവറോളിംഗ് ട്രോഫി സ്വന്തമാക്കി. കേരള ക്ലബ് നനീട്ടന്‍ ആണ് മൂന്നാം സ്ഥാനത്ത് (81 പോയിന്റ്)

റീജനിലെ നവാഗതരായ HEMA ഹെര്‍ഫോര്‍ഡ് വടം വലിമത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തി ബിജു തോമസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്ഥന്തമാക്കി. ബി സി എം സി ബര്‍മിഗ്ഹാം രണ്ടാം സ്ഥാനത്തെത്തി സന്തോഷ് തോമസ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. കേരളാ ക്ലബ് നനീട്ടന്‍ മൂന്നാം സ്ഥാനത്തും എത്തി.


കിഡ്‌സ് വിഭാഗത്തില്‍ ഷെര്‍വിന്‍ ബീന്‍സ് (കേരളാ ക്ലബ് നനീട്ടന്‍ ) ജൂലിയ ജിറ്റോ (കേരളാ ക്ലബ് നനീട്ടന്‍ )എന്നിവരും , സബ് ജൂനിയര്‍ വിഭാഗത്തില്‍ ജയിംസ് സെബാസ്‌ററ്യന്‍ (കേരളാ ക്ലബ് നനീട്ടന്‍ ) അനീഷാ വിനു (എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് )എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ ജോഷ്വാ മാര്‍ട്ടിന്‍ (ബി സി എം സി ബര്‍മിഗ്ഹാം) ഷാരോണ്‍ ടെറെന്‍സ് (എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് )എന്നിവരും സീനിയര്‍ വിഭാഗത്തില്‍ അലീന്‍ ജോണ്‍സന്‍ (ബി സി എം സി ബര്‍മിഗ്ഹാം) അഞ്ജലി ബിജു (കെ സി എ റെഡിച് )എന്നിവരും, അഡല്‍റ്റ് വിഭാഗത്തില്‍ ഷിജു ജോസ് (ബി സി എം സി ബര്‍മിഗ്ഹാം) ബിന്ദുമോള്‍ തോമസ് ( ബര്‍മിഗ്ഹാം കേരളാ വേദി)എന്നിവരും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ സില്‍വസ്റ്റര്‍ ജോസഫ് (ബി സി എം സി ബര്‍മിഗ്ഹാം) മേഴ്‌സി ജോണ്‍സന്‍ (കെ സി എ റെഡിച് ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി .

രാവിലെ പതിനൊ ന്നുമണിക്ക് യുക്മ ദേശീയ അധ്യ ക്ഷന്‍ മാമ്മന്‍ ഫിലിപ്പ് റീജണല്‍ കായികമേള ഉത്ഘാടനം ചെയ്ത കായിക മേള യുടെ സമാപന സമ്മേളനത്തില്‍ യുക്മ ദേശീയ ജനറല്‍ സെക്കറട്ടറി റോജിമോന്‍ വറുഗീസ് മുഖ്യ അതിഥി ആയിരുന്നു. റീജണല്‍ ട്രഷറര്‍ പോള്‍ ജോസെഫിന്റെ നേതൃത്വത്തില്‍ ആതിഥേയരായ കെ സി എ റെഡിച് ശരിയായ മുന്നോരുക്കത്തോടെ അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ നടത്തി തങ്ങളുടെ സംഘാടക മികവ് തെളിയിച്ചു. വിജയികള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്ന തോടൊപ്പം ദേശീയ കായികമേളയിലും വിജയം ആവര്‍ത്തിക്കുവാന്‍ കഴിയട്ടെ എന്ന് റീജണല്‍ കമ്മിറ്റി ക്കുവേണ്ടി പ്രസിഡണ്ട് ഡിക്‌സ് ജോര്‍ജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more