1 GBP = 104.22
breaking news

യൂണിവേഴ്‌സിറ്റികളിൽ കോഴ്‌സുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ തെരേസാ മേയ്; സോഷ്യൽ സയൻസും ഹ്യൂമാനിറ്റിയും ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് നിരക്ക് കുറയ്ക്കണമെന്ന് നിർദ്ദേശം

യൂണിവേഴ്‌സിറ്റികളിൽ കോഴ്‌സുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ തെരേസാ മേയ്; സോഷ്യൽ സയൻസും ഹ്യൂമാനിറ്റിയും ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് നിരക്ക് കുറയ്ക്കണമെന്ന് നിർദ്ദേശം

ലണ്ടൻ: ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികൾ കോഴ്‌സുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്കിനെതിരെ പ്രധാനമന്ത്രി തെരേസാ മേയുടെ മുന്നറിയിപ്പ്. കോഴ്‌സുകളുടെ ചിലവിനനുസരിച്ചും പഠനത്തിന് ശേഷമുള്ള വരുമാനനിരക്കും കണക്കിലെടുത്ത് റ്റ്യുഷൻ ഫീസുകൾ പുനർനിര്ണയിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റികളിൽ സമ്മർദ്ദം ചെലുത്തുന്ന നിർദ്ദേശം റിവ്യൂ കമ്മിറ്റിയിൽ മേയ് അവതരിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

ഇന്ന് ഉച്ചക്ക് ശേഷം ഡെർബിയിൽ നടക്കുന്ന പൊതുയോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ പുറത്ത് വിടുമെന്നാണ് സൂചനകൾ. യൂണിവേഴ്‌സിറ്റികൾ സോഷ്യൽ സയൻസും ഹ്യൂമാനിറ്റിയും ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് ഫീസ് നിരക്ക് കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡാമിയൻ ഹിൻഡ്‌സും അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ യൂണിവേഴ്‌സിറ്റികൾ അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകൾക്ക് ഒരു വർഷം ഈടാക്കുന്ന £9250 ഫീസ് കോഴ്‌സുകൾക്ക് അനുസൃതമായി മാറ്റാനുള്ള നിർദ്ദേശമായിരിക്കും പ്രധാനമായും ഉണ്ടാകുക.

നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് ഘടന കോഴ്‌സുകളുടെ ചിലവിന് അനുസരിച്ചുള്ളവയല്ലെന്ന് മെയ് പറയുന്നു. ലോകത്തിൽ വച്ചേറ്റവും ചിലവേറിയതാണ് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഫീസ് നിരക്കുകളെന്നും മെയ് കൂട്ടിച്ചേർക്കുന്നു. സാധാരണക്കാരനായ ഒരു ബിരുദ വിദ്യാര്തഥി പഠിച്ചിറങ്ങുമ്പോൾ അമ്പതിനായിരം മുതൽ അമ്പത്തിയേഴായിരം പൗണ്ട് വരെ കടക്കെണിയിലാകുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് ഒരു അറുതിയുണ്ടാകണമെന്നും അവർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more