യുഡിഎഫിനെ വിമര്‍ശിച്ച് മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ്സ് ജേക്കബ്ബും, പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ല


യുഡിഎഫിനെ വിമര്‍ശിച്ച് മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ്സ് ജേക്കബ്ബും, പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ല

കെ.മുരളീധരന് പിന്നാലെ യുഡിഎഫിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും യുഡിഎഫിന്റെ വീഴ്ചയ്ക്ക് എതിരേ രംഗത്ത് എത്തിയിട്ടുണ്ട്. ഭരണ പരാജയം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് വിമര്‍ശിച്ചു. കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടതുണ്ടെന്നും യുഡിഎഫ് പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കുന്നില്ലെന്നും മുസ്ലീം ലീഗ് വിമര്‍ശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ലെന്നും യോഗം ചേരുക മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേസമയം യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ കമ്മറ്റിയില്‍ പറയുമെന്നും മുരളീധരന്റെ പ്രസ്താവനയില്‍ കക്ഷി ചേരാനില്ലെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.

കേരളത്തില്‍ പ്രതിപക്ഷം പരാജയമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഇത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍ പറയുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞത് കോണ്‍ഗ്രസിനുള്ളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പിന്നാലെ ഘടകക്ഷികളും അതേറ്റുപിടിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317