1 GBP = 104.30
breaking news

കാറും സ്വർണ്ണനാണയങ്ങളും കരസ്ഥമാക്കുന്ന ഭാഗ്യവാന്മാർ ആരൊക്കെ? യുക്‌മ യൂ ഗ്രാൻറ് നറുക്കെടുപ്പ് ഒക്ടോബർ 28 ശനിയാഴ്ച്ച ദേശീയ കലാമേള വേദിയിൽ

കാറും സ്വർണ്ണനാണയങ്ങളും കരസ്ഥമാക്കുന്ന ഭാഗ്യവാന്മാർ ആരൊക്കെ? യുക്‌മ യൂ ഗ്രാൻറ് നറുക്കെടുപ്പ് ഒക്ടോബർ 28  ശനിയാഴ്ച്ച ദേശീയ കലാമേള  വേദിയിൽ

ജയകുമാർ നായർ

യുക്‌മ അംഗ അസോസിയേഷനുകളിലും പൊതു വേദികളിലും ഏറെ ചർച്ച ചെയ്യപ്പെട്ട യുക്‌മ യൂ ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഒക്ടോബർ 28 ശനി യാഴ്ച്ച വൈകിട്ട് ദേശീയ കലാമേളയുടെ സമാപന സമ്മേളന വേദിയിൽ നടക്കും. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാന ജേതാവിനെയും പത്ത് പ്രോത്സാഹന സമ്മാന ജേതാക്കളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തും, തുടർന്ന് ഒന്നാംസമ്മാനം ലഭിച്ച ഭാഗ്യവാനോ ഭാഗ്യവതിക്കോ പുതുപുത്തൻ പോളോ കാർ സമ്മാ നമായി നൽകും. പത്തു പ്രോത്സാഹന സമ്മാന ജേതാക്കൾക്ക് ഓരോ സ്വർണ നാണയങ്ങളും വിതരണം ചെയ്യും. സ്ഥലത്ത് സന്നിഹിതരാകാത്തവർക്കാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ അവരുടെ പേരുവിവരങ്ങൾ പ്രസിദ്ധികരിക്കുകയും പിന്നീട് സമ്മാങ്ങൾ ഏറ്റുവാങ്ങുവാനുള്ള അവസരം ഒരുക്കുകയും ചെയ്യും.

ഇതിനോടകം തന്നെ ഒട്ടുമിക്ക അംഗ അസോസിയേഷനുകളും യൂ ഗ്രാൻറ് ടിക്കറ്റുകളുടെ വിതരണം പൂർത്തികരിച്ചു കഴിഞ്ഞു. എന്നാൽ ടിക്കറ്റുകൾ വാങ്ങുവാൻ അവസരം ലഭിക്കാതിരുന്ന ഭാഗ്യാന്യേഷികൾക്കായി ഇരുപത്തെട്ടാം തിയതി കലാമേള വേദിയിൽ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ് . യുക്‌മയുടെ പ്രധാന പ്രായോജകരായ അലയ്ഡ് ഫിനാൻസിയേഴസാണ് യൂ ഗ്രാൻറ് ൻറെ യും പ്രായോജകർ.

ഒക്ടോബർ 28 ശനിയാഴ്ച്ചനടക്കുന്ന യുക്‌മ ദേശീയ കലാമേള യിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും വിജയാശംസകൾ നേരുന്നതിനോടൊപ്പം മലയാളികളുടെ മഹാമേള കണ്ടാസ്വദിക്കുവാൻ എല്ലാ കലാ പ്രേമികളെയും അഭ്യുദയ കാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി യുക്‌മ ദേശീയ കമ്മിറ്റി അറിയിച്ചു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more