പുതുവത്സരത്തില്‍ ചോരക്കളമായി തുര്‍ക്കി, ഇസ്താംബുളിലെ നിശാക്ലബ്ബിലെ വെടിവെയ്പില്‍ കൊല്ലപ്പെട്ടത് 35 പേര്‍


പുതുവത്സരത്തില്‍ ചോരക്കളമായി തുര്‍ക്കി, ഇസ്താംബുളിലെ നിശാക്ലബ്ബിലെ വെടിവെയ്പില്‍ കൊല്ലപ്പെട്ടത് 35 പേര്‍

പുതുവത്സര ദിനത്തില്‍ തുര്‍ക്കി ചോരക്കളമായി. ഇസ്താംബുളിലെ നിശാക്ലബ്ബില്‍ പുതുവത്സാരാഘോഷത്തിനിടെ ഉണ്ടായ വെടിവെയ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന എന്ന നിശാക്ലബ്ബിലാണ് പുലര്‍ച്ചെ 1.30 ഓടെ ആക്രമണം നടന്നത്.

പുതുവത്സരാഘോഷത്തിനായി നൂറ് കണക്കിനാളുകള്‍ ക്ലബ്ബിലെത്തിയിരുന്നു. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ക്ലബ്ബിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരുക്കേറ്റു.മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. വെടിവെയ്പില്‍ പരിഭ്രാന്തരായ ആളുകള്‍ ക്ലബ്ബിന് സമീപത്തെ ജലാശയത്തിലേക്ക് എടുത്തുചാടി.

വെടിവെയ്പ് നടത്തിയ അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവം ഭീകരാക്രമണമാണ് എന്ന് ഇസ്താംബുള്‍ ഗവര്‍ണര്‍ വസിപ് സഹിന്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കി തലസ്ഥാനമായ അങ്കാറിയില്‍ വച്ച് റഷ്യന്‍ അംബാസിഡറായ അന്ദ്രേ കര്‍ലോവിനെ അക്രമി വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇസ്താംബുളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ പത്തിന് ഉണ്ടായ തീവ്രവാദി അക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317