1 GBP = 104.38
breaking news

ത്രിപുരയിൽ ബി ജെ പി അക്രമം വ്യാപകം; ലെനിന്റെ പ്രതിമ ജെ സി ബി ഉപയോഗിച്ച് തകർത്തു

ത്രിപുരയിൽ ബി ജെ പി അക്രമം വ്യാപകം; ലെനിന്റെ പ്രതിമ ജെ സി ബി ഉപയോഗിച്ച് തകർത്തു

അഗര്‍ത്തല: കാല്‍ നൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ ബിജെപി സഖ്യം അധികാരത്തില്‍ വന്നതിന് പിന്നാലെ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം. ദക്ഷിണ ത്രിപുരയിലെ ബെലോണിയ നഗരത്തില്‍ കോളേജ് സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍ സ്റ്റാച്യൂ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇന്നലെ ജെസിബി ഉപയോഗിച്ചായിരുന്നു പ്രതിമ പിഴുതുമാറ്റിയത്.

ഭാരത് മാതാ കീ ജെയ് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിമ തള്ളിയിട്ടത്. സംഭവത്തിന്റെ ഫോട്ടോയോടൊപ്പം ‘ലെനിന്റെ പ്രതിമ ജനങ്ങള്‍ എടുത്തു മാറ്റുന്നു… ഇത് റഷ്യയിലല്ല, ത്രിപുരയിലാണ്. ‘ചലോ പാല്‍ട്ടായി” എന്ന് കുറിച്ച ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പിന്നീട് ട്വിറ്ററില്‍ നടത്തിയ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ നീക്കാന്‍ പുതിയ സര്‍ക്കാരിന് അധികാരമുണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ തഥാഗദാറോയ് ന്യായീകരിക്കുകയും ചെയ്തു. സംഭവത്തില്‍ ജെസിബി ഡ്രൈവര്‍ ആശിഷ് പാലിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു.

പ്രതിമ വീണ അവസ്ഥയില്‍ തന്നെ കിടക്കുകയാണ്. ഇത് അടുത്ത ദിവസം പോലീസ് എത്തി മുനിസിപ്പാലിറ്റിയിലേക്ക് മാറ്റും. 2013 തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ നഗര സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി സ്റ്റാച്യൂ സ്ഥാപിച്ചത്. മൂന്ന് ലക്ഷം രൂപ ചെലവില്‍ 11.5 അടി ഉയരം വരുന്ന ഫൈബര്‍ ഗ്‌ളാസ്സ് സ്റ്റാച്യൂ നിര്‍മ്മിച്ചത് കൃഷ്ണാദേബ്‌നാഥ് എന്ന കലാകാരനായിരുന്നു.

ശനിയാഴ്ച ഫലം പുറത്തുവന്നതിന് പിന്നാലെ ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നിരുന്നു. ഞായറാഴ്ച രാത്രി വരെ ഇത്തരം നാലു പരാതികള്‍ കിട്ടിയതായി ത്രിപുര പോലീസ് ഇന്നലെ പറഞ്ഞിരുന്നു. പടിഞ്ഞാറന്‍ ത്രിപുരയിലെ സിദ്ധായി ഏരിയയിലെ രണ്ടു സിപിഎം ഓഫീസുകള്‍ തകര്‍ത്തു. വടക്കന്‍ ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകരും സിപിഎം കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമം സംഭവത്തില്‍ ഇതുവരെ ഒരു അറസ്റ്റും നടന്നിട്ടില്ല.

ബിജെപി-ഐപിഎഫ്ടി ഗുണ്ടകള്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്. ഈ കൂട്ടുകെട്ട് ഫലം പുറത്തു വന്ന മാര്‍ച്ച് 3 ന് ശേഷം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുയാണെന്നും ആരോപണത്തില്‍ പറയുന്നു. പാര്‍ട്ടി ഓഫീസുകളില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 240 പേര്‍ക്ക് പരിക്കേറ്റതായും കേവലം 48 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും ഓഫീസുകളും നേതാക്കന്മാരുടെ വീടുകളും ആക്രമിക്കപ്പെട്ടതായി സിപിഎം ഓഫീസ് സെക്രട്ടറി ഹരിപഡ ദാസ് ആരോപിക്കുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഡിജിപിയും ഗവര്‍ണറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി കൈക്കൊള്ളാന്‍ രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി-ഐപിഎഫ്്ടി സഖ്യം 43 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎമ്മിന് നേടാനായത് 16 സീറ്റുകളാണ്. 60 അംഗ സീറ്റില്‍ 59 ഇടത്ത് ഫെബ്രുവരി 18 നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more