1 GBP = 104.38
breaking news

ഇന്ന് ഗുരുദേവ ജയന്തി; ലോകമെങ്ങും ആഘോഷം

ഇന്ന് ഗുരുദേവ ജയന്തി; ലോകമെങ്ങും ആഘോഷം

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ലോകമെങ്ങും ഇന്ന് ആഘോഷിക്കും. ഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലം, മഹാസമാധിസ്ഥാനമായ ശിവഗിരി, അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളില്‍ വിപുലമായ ജയന്തി ആഘോഷങ്ങള്‍ നടക്കും. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ കൊല്ലത്തും വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനങ്ങളിലും ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും ആഘോഷവും പദയാത്രകളും സമ്മേളനങ്ങളും നടക്കും. ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും ഉണ്ടാകും. ഇന്ത്യയുടെ നാനാഭാഗങ്ങളിലും നൂറിലേറെ വിദേശരാജ്യങ്ങളിലും ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേകം ജയന്തി ആഘോഷങ്ങള്‍ നടക്കും.

ചെമ്പഴന്തിയില്‍ വെളുപ്പിന് 5ന് ജയന്തിപൂജയോടെ തുടക്കംകുറിക്കും. ഇന്നലെ മുതല്‍ വന്‍ ഭക്തജന പ്രവാഹമാണ് ചെമ്പഴന്തിയിലേക്ക്. രാവിലെ ജയന്തിപൂജയില്‍ പങ്കെടുക്കാനും വയല്‍വാരം വീട്ടിലെ ഗുരുവിഗ്രഹം വന്ദിക്കാനുമെത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10ന് മാനവമൈത്രി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേയര്‍ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. സി. ദിവാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ചെറുകോല്‍ ശുഭാനന്ദാശ്രമം ജനറല്‍സെക്രട്ടറി സ്വാമി ഗീതാനന്ദ, ലൂര്‍ദ് മാതാ പള്ളി വികാരി ഡോ. ചാണ്ടി പോള്‍, ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, കൗണ്‍സിലര്‍ കെ.എസ്. ഷീല എന്നിവര്‍ സംസാരിക്കും. ഷൈജു പവിത്രന്‍ സ്വാഗതവും എസ്. സനില്‍കുമാര്‍ നന്ദിയും പറയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more