1 GBP =
breaking news

തേജസ് യുദ്ധവിമാനം പറപ്പിച്ച് സിംഗപ്പൂർ പ്രതിരോധ മന്ത്രി

തേജസ് യുദ്ധവിമാനം പറപ്പിച്ച് സിംഗപ്പൂർ പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം പറത്തി താരമാകുകയാണ് സിംഗപ്പൂർ പ്രതിരോധ മന്ത്രി നംഗ് ഇംഗ് ഹെൻ. പശ്ചിമ ബംഗാളിലെ കലൈകുന്ദ എയർബേസിൽ നിന്നായിരുന്നു മന്ത്രി വിമാനം പറത്തിയത്. വിമാനം പറത്തിയത് നല്ല അനുഭവമായിരുന്നെന്ന് മന്ത്രി പ്രതികരിച്ചു. ഇന്ത്യയിൽ നിന്ന് തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് സിംഗപ്പൂർ ആലോചിക്കുന്നുണ്ട്. അതിനുമുൻപ് വിമാനത്തിന്റെ ഗുണനിലവാരം പരിശോധിക്കുക കൂടിയാണ് മന്ത്രിയുടെ ഉദ്ദേശ്യം.

ഇന്ത്യയുമായി ചേർന്ന് നടത്തുന്ന വാർഷിക സൈനികാഭ്യാസത്തിനായി സിംഗപ്പൂർ വ്യോമസേനാംഗങ്ങൾ ഇവിടെയുണ്ട്. എഫ് 16 യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുക. സിംഗപ്പൂരിൽ വ്യോമപാത കുറവായതിനാൽ തന്നെ 2004 മുതൽ കലൈകുന്ദയിലാണ് സിംഗപ്പൂർ വ്യോമാഭ്യാസം നടത്തിവരുന്നത്.

ഒരാൾക്ക് മാത്രം ഇരിക്കാവുന്ന ഒറ്റ എൻജിനുള്ള ലഘു യുദ്ധ വിമാനമാണ് തേജസ്. 1980കളിലാണ് ഇന്ത്യ ലഘു യുദ്ധ വിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. മാരുത് യുദ്ധ വിമാനങ്ങൾക്ക് ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more