1 GBP = 104.13
breaking news

മണ്ടത്തരങ്ങൾ വിളമ്പി ത്രിപുര മുഖ്യൻ വീണ്ടും; ടാഗോർ നോബൽ സമ്മാനം തിരിച്ച് നൽകിയെന്ന് ബിപ്ലവ്

മണ്ടത്തരങ്ങൾ വിളമ്പി ത്രിപുര മുഖ്യൻ  വീണ്ടും; ടാഗോർ നോബൽ സമ്മാനം തിരിച്ച് നൽകിയെന്ന് ബിപ്ലവ്

അഗർത്തല: മണ്ടത്തരങ്ങൾ സംസാരിച്ച് വാർത്തകളിൽ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് വീണ്ടും അമളി പറ്റി. ഇത്തവണ രവീന്ദ്ര നാഥ ടാഗോറിനെ കുറിച്ചായിരുന്നു അദ്ദേഹത്തിൻെറ പരാമർശം.

ബ്രിട്ടീഷുകാർക്കെതിരായ പ്രതിഷേധത്തിൻറെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോർ തൻറെ നോബൽ സമ്മാനം തിരികെ കൊടുത്തെന്നാണ് ബിപ്ലബിൻെറ പുതിയ പ്രസംഗം. ടാഗോറിൻറെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

1913ൽ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സർ ബഹുമതി) 1919ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര  മുഖ്യൻ  നോബൽ സമ്മാനമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more