സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജഗദീഷ് സിങ് ഖെഹാര്‍ സ്ഥാനമേറ്റെടുത്തു


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ജഗദീഷ് സിങ് ഖെഹാര്‍ സ്ഥാനമേറ്റെടുത്തു

സുപ്രീംകോടതിയുടെ 44-ാമത്തെ ചീഫ് ജസ്റ്റിസ് ആയി ജഗദീഷ് സിങ് ഖൊഹാര്‍ സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ വിരമിച്ച ഒഴിവിലാണ് ഖെഹാര്‍ ചീഫ് ജസ്റ്റിസ് ആയത്.

64 കാരനായ ഖെഹാറിന് ഏഴ് മാസത്തോളം മാത്രമേ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകുകയുള്ളൂ. 65 വയസ്സാണ് ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ പ്രായം. ഉത്തരാഖണ്ഡ്. കര്‍ണ്ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുള്ള ഖെഹാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ സിഖ് സമുദായക്കാരനാണ്.

പതിമൂന്ന് മാസത്തെ കാലാവധിയ്ക്ക് ശേഷമാണ് ജസ്്റ്റിസ് ഠാക്കൂര്‍ ഇന്നലെ വിരമിച്ചത്. ഇതിനിടെ നിരവധി സുപ്രധാനമായ വിഷയങ്ങളില്‍ വിധി പ്രസ്താവിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിനിടയിലും സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനം വൈകിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് എതിരേ അദ്ദേഹം ഏറെ വിമര്‍ശിച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates