1 GBP = 104.26
breaking news

ശുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ലെന്ന് വ്യക്തമായെന്ന് കെ സുധാകരന്‍

ശുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ലെന്ന് വ്യക്തമായെന്ന് കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളല്ലെന്ന് വ്യക്തമായതായി കെ സുധാകരന്‍. സാക്ഷികള്‍ തിരിച്ചറിഞ്ഞതിനാല്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി സുധാകരന്‍ പറഞ്ഞു. സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും സുധാകരന്‍ വ്യക്തമാക്കി.

രണ്ട് പ്രതികളെ മാത്രമാണ് പിടിക്കാനായത്. മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. തുടരന്വേഷണത്തില്‍ സംശയം ബാക്കിയാണ്. ഡമ്മി പ്രതികളെന്ന് പറഞ്ഞത് നേരത്തെ ഉണ്ടായിട്ടുള്ള ആശങ്കകളുടെ അടിസ്ഥാനത്തിലാണ്. സാക്ഷികള്‍ തിരിച്ചറിഞ്ഞതിനാല്‍ കൂടുതല്‍ ആശങ്കളുടെ ആവശ്യമില്ല. അന്വേഷണം കാര്യക്ഷമമായി നടക്കണം. സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ദൃക്‌സാക്ഷികളായിരുന്ന റിയാസ്, നൗഷാദ് എന്നിവര്‍ പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രണത്തില്‍ വെട്ടേറ്റവരാണ് ഇരുവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more