1 GBP = 104.29
breaking news

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം; 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

എസ് എസ് എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം; 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

എസ് എസ് എല്‍ സി, ടി എച്ച് എസ് എല് സി, എ എച്ച് എസ് എല് സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 20,967 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

20,967 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട റവന്യൂ ജില്ലയ്ക്ക് ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് വയനാടി(86.65%)നും ലഭിച്ചു. 1174 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ സാധിച്ചു. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അതേസമയം വിജയ ശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞു. 96.95 % ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. കോഴിക്കോട് ചാലപ്പുറം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥിനികള്‍ വിജയിച്ചത്. മെയ് 22 മുതല്‍ 26വരെയാണ് സേ പരീക്ഷ നടക്കുകയെന്നും മന്ത്രി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more