1 GBP = 104.30
breaking news

നവജാതശിശുവിന് മുലയൂട്ടുന്ന വിധം വിശദീകരിച്ച് കൊടുത്തില്ല; തലച്ചോറിന് ഗുരുതര ക്ഷതം സംഭവിച്ച കുഞ്ഞു ഇപ്പോഴും രോഗശയ്യയിൽ; ശ്രീലങ്കൻ അഭയാർത്ഥികൾക്ക് എൻ എച്ച് നഷ്ടപരിഹാരമായി നൽകേണ്ടി വരുക വൻ തുക

നവജാതശിശുവിന് മുലയൂട്ടുന്ന വിധം വിശദീകരിച്ച് കൊടുത്തില്ല; തലച്ചോറിന് ഗുരുതര ക്ഷതം സംഭവിച്ച കുഞ്ഞു ഇപ്പോഴും രോഗശയ്യയിൽ; ശ്രീലങ്കൻ അഭയാർത്ഥികൾക്ക് എൻ എച്ച് നഷ്ടപരിഹാരമായി നൽകേണ്ടി വരുക വൻ തുക

ലണ്ടൻ: എൻ എച്ച് എസിലെ മിഡ്‌വൈഫുമാരുടെ കെടുകാര്യസ്ഥത നഷ്ടമായത് ഒരു കുഞ്ഞിന്റെ ഭാവി. ശ്രീലങ്കൻ അഭയാർത്ഥികളായി 2008 ൽ ബ്രിട്ടനിലെത്തിയ സിന്ത്യ രാജദീപനും ശിവരാജനും ആദ്യത്തെ കണ്മണി ജനിക്കുന്നത് 2009 ലാണ്. നിലൂജൻ എന്ന് എന്ന് പേരുള്ള കുട്ടിക്ക് ഇപ്പോൾ എട്ടു വയസ്സായിട്ടും രോഗശയ്യയിൽ തന്നെയാണ്. ലണ്ടണിനടുത്ത് ഇൽഫോർഡിൽ താമസിക്കുന്ന ദമ്പതികൾളുടെ കുട്ടിക്ക് ജനിച്ചയുടനെ മതിയായ അളവിൽ മുലയൂട്ടാൻ കഴിയാത്തത് കാരണം തലച്ചോറിന് ഗുരുതരമായ ക്ഷതമേൽക്കുകയായിരുന്നു. കോടതിയിൽ കേസ് പരിഗണിക്കവേ ജഡ്ജി മാർട്ടിൻ മക്കെന്നയാണ് ആശുപത്രി അധികൃതരുടെ നിഷേധാത്മക സമീപനമാണ് നിലൂജന് ഇത്തരമൊരു അവസ്ഥ വന്നതെന്ന് പറഞ്ഞു.

ലണ്ടനിലെ കിംഗ് ജോർജ്ജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത സിന്ധ്യക്ക് കുഞ്ഞിന് മുലയൂട്ടുന്ന വിധം മിഡ്‌വൈഫുമാർ വിശദീകരിച്ച് കൊടുക്കാത്തതാണ് ദുരന്തത്തിന് കാരണമായത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനേയും അമ്മയേയും വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. മിഡ്‌വൈഫുമാരുടെ നിരുത്തരവാദ പെരുമാറ്റം ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത സിന്ധ്യക്ക് ഒരു പരിഭാഷകനെ ഏർപ്പെടുത്താൻ എൻ എച്ച് എസ് ലാംഗ്‌വേജ് ലൈനിൽ ബന്ധപ്പെടാത്തതും ജഡ്ജി ചൂണ്ടിക്കാട്ടി. കേസ് വിധി പറയുമ്പോൾ നിരവധി മില്യൺ പൗണ്ടുകളാകും എൻ എച്ച് എസ് നഷ്ടപരിഹാരമായി നൽകേണ്ടി വരുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more