അഖിലേഷ് യാദവിന് 194 എംഎല്‍എമാരുടെ പിന്തുണ


അഖിലേഷ് യാദവിന് 194 എംഎല്‍എമാരുടെ പിന്തുണ

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 229 എംഎല്‍എമാരില്‍ 194 എംഎല്‍എമാരി എത്തിയതായിട്ടാണ് കണക്ക്. ഇവരെ കൂടാതെ എംഎല്‍സിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തിന് എത്തിയിരുന്നു.

അഖിലേഷ് യാദവിനെ എസ്പി ദേശീയാദ്ധ്യക്ഷന്‍ മുലായം സിങ് യാദവ് വെള്ളിയാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കില്ലെന്ന നിലപാടിലാണ് അഖിലേഷ്. സഹോദരനും അഖിലേഷിന്റെ വിശ്വസ്ഥനുമായ രാം ഗോപാല്‍ യാദവിനേയും മുലായം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പുറത്താക്കല്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയുടെ 393 അംഗ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക മുലായം പുറത്തിറക്കിയിരുന്നു. ഇതില്‍ അഖിലേഷിന്റെ വിശ്വസ്ഥരായ സിറ്റിഗ് എംഎല്‍എമാര്‍ പലരും ഇല്ലാത്തതിനാല്‍ ബദലായി അഖിലേഷും 235 അംഗ സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാക്കിയിരുന്ന.ു

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates