1 GBP = 104.13
breaking news

പോലീസിലെ കാര്യങ്ങള്‍ക്ക് ഉത്തരവാദിത്തം നേതൃത്വത്തിന്: സെൻകുമാര്‍

പോലീസിലെ കാര്യങ്ങള്‍ക്ക് ഉത്തരവാദിത്തം നേതൃത്വത്തിന്: സെൻകുമാര്‍

തിരുവനന്തപുരം: പോലീസിൽ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്തമെന്ന് മുൻ ഡിജിപി ടി പി സെൻകുമാര്‍. എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ചതിന്‍റെ പേരിൽ സുദേഷ് കുമാറിനെ ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നും നീക്കിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു സെൻകുമാര്‍.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സെൻകുമാര്‍ പറഞ്ഞു. നമ്മുടെ സംസ്കാരവും ഇവിടുത്തെ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പല സംസ്ഥാനങ്ങളും കുറേയേറെ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവര്‍ക്ക് ചിലപ്പോള്‍ കേരളത്തിൽ ഒരു കള്‍ച്ചറൽ ഷോക്ക് അനുഭവപ്പെടാം. എല്ലാവരും തുല്യരാണെന്ന രീതിയിലാണ് കേരളത്തിൽ കാര്യങ്ങള്‍ പോകുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നുണ്ടാകാം. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സെൻകുമാര്‍ പറഞ്ഞു.
താൻ പോലീസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാൽ അതൊരു വ്യവസ്ഥയായി മാറിയില്ല. ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ നടപടിയെടുക്കുന്നതിനു പകരം അതൊരു വ്യവസ്ഥയായി രൂപപ്പെടുകയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാരെ ദാസ്യവേല ചെയ്യിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് മേധാവിമാര്‍ ശക്തമായ നടപടിയെടുക്കണം. നിതാന്തജാഗ്രതയുണ്ടായാൽ മാത്രമേ ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more