ബാബു ജോസഫ്
സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുമ്പോൾ പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ സാക്ഷ്യങ്ങൾ , പ്രധാനമായും റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിച്ച കൺവെൻഷനിൽ അസാധ്യങ്ങൾ സാധ്യമായ അനുഗ്രഹ സാക്ഷ്യങ്ങൾ, ഇത്തവണ അനേകരുടെ വിശ്വാസജീവിതത്തിന് കരുത്തേകും. കഴിഞ്ഞ പത്ത് ദിവസത്തെ ഒരുമിച്ചുള്ള ശക്തമായ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ
അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി സോജിയച്ചൻ കൺവെൻഷൻ നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹമേകാൻ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറാൻ കൺവെൻഷനിൽ പങ്കെടുക്കും .
പ്രകടമായ ദൈവപരിപാലനയ്ക്കു പ്രത്യുത്തരമേകി അനേകർക്ക് സാക്ഷ്യമാകാൻ സെഹിയോനിൽ മുഴുവൻ സമയ ശുശ്രൂഷകയായിമാറിയ സിൽവി സാബുവും ഇത്തവണ വചനവേദിയിലെത്തും. ജൂൺ മാസത്തിൽ ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വിശ്വാസികൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
മാഞ്ചസ്റ്ററിൽ നടന്ന എബ്ളൈസ് 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജൂൺ 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്:-
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു എബ്രഹാം 07859 890267
click on malayalam character to switch languages