1 GBP = 104.22
breaking news

അഴിമതി: സൗദിയിൽ പതിനൊന്ന് രാജകുമാരന്മാരും മുൻ മന്ത്രിമാരും അറസ്‌റ്റിൽ

അഴിമതി: സൗദിയിൽ  പതിനൊന്ന് രാജകുമാരന്മാരും മുൻ മന്ത്രിമാരും അറസ്‌റ്റിൽ

റിയാദ്: അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ പതിനൊന്ന് രാജകുമാരന്മാരും നിലവിലെ മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം 24 പേരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്‌റ്റു ചെയ്തു. ഇതോടൊപ്പം നാഷണൽ ഗാർഡിന് നേതൃത്വം നൽകുന്ന രാജകുമാരനെ നീക്കുകയും സാന്പത്തികകാര്യ മന്ത്രിയെ ചുമതലയേല്പിക്കുകയും ചെയ്തു.

സൗദി കോടീബില്യണയർ അൽ വലീദ് ബിൻ തലാലിനെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
അഴിമതിക്കെതിരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റി ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പണാപഹരണം, 2009ലെ ജിദ്ദ വെള്ളപ്പൊക്ക നിവാരണം എന്നിവയിലെ ക്രമക്കേടുകളെ തുടർന്നാണ് ഇവരുടെ അറസ്‌റ്റെന്ന് അൽ അറേബ്യ ചാനൽ റിപ്പോർട്ട് ചെയ്തു.

അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ കളങ്കിതരെ ഒഴിവാക്കി സൗദിയിൽ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഉണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more