1 GBP = 104.13
breaking news

ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ സ്റ്റാഫിന്റെ സഹായി; എൻ സി പിയിലെ ചേരിപ്പോരെന്ന് സൂചന

ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ സ്റ്റാഫിന്റെ സഹായി; എൻ സി പിയിലെ ചേരിപ്പോരെന്ന് സൂചന

കൊച്ചി: എ.കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ എന്‍.സി.പിയിലെ ചേരിപ്പോരെന്ന് സൂചന. ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പി.എ ബി.വി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണെന്ന് വ്യക്തമായി. ഒരു ദൃശ്യമാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

ഫോണ്‍ വിളി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി വിധി പറയാനിരിക്കെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. കേസ് തള്ളരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് പരാതിക്കാരി ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളി. പിന്നാലെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തൈക്കാട് ബാപ്പുജി നഗര്‍ എന്ന വിലാസമാണ് ഇവര്‍ ഹര്‍ജിയില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ വിലാസത്തില്‍ അവര്‍ ഇപ്പോള്‍ താമസിക്കുന്നില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.

തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. തോമസ് ചാണ്ടിയുടെ പി.എ ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് ഇവര്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീകുമാര്‍ തോമസ് ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ പി.എ ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more