1 GBP =
breaking news

വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

മാവേലിക്കര : ജമ്മുകാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെ‍ടിവെയ്പിൽ വീരമൃത്യു വരിച്ച കരസേന ലാൻസ് നായിക് സാം ഏബ്രഹാമിന്റെ (35) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

മൃതദേഹം ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലും, രാത്രി എട്ടുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിക്കും. മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ പ്രത്യേക ആംബുലൻസിൽ രാവിലെ ഒൻപതുമണിയോടെ മാതൃവിദ്യാലയമായ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിൽ പൊതുദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും.

ജമ്മുവിലെ അഗ്‌നൂര്‍ സുന്ദര്‍ബേനിയില്‍ വെള്ളിയാഴ്ച ഭീകരരും, സൈന്യവുമായി ഉണ്ടായ വെടിവയ്പിലാണ് സാം വെടിയേറ്റു മരിച്ചത്. മാവേലിക്കര പുന്നമൂട് പോനകം തോപ്പിൽ ഏബ്രഹാം ജോണിന്റെയും സാറാമ്മയുടെയും മകനാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more