1 GBP =
breaking news

ദംഗൽ താരം സെെറ വസീമിന് വിമാനത്തിൽ ലെെംഗികാതിക്രമം

ദംഗൽ താരം സെെറ വസീമിന് വിമാനത്തിൽ ലെെംഗികാതിക്രമം

ന്യൂഡൽഹി: ദംഗൽ നായിക സെെറ വസീമിന് നേരെ വിമാനത്തിൽ ലെെംഗിക അതിക്രമം. ഡൽഹിയിൽ നിന്നും എയർ വിസ്‌താരയിൽ മുംബയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പിൻ സീറ്റിലിരുന്ന യാത്രക്കാരനാണ് സെെറയ്‌ക്ക് നേരെ അതിക്രമത്തിന് ശ്രമിച്ചത്. പിന്നിലിരുന്ന യാത്രക്കാരൻ കാലുപയോഗിച്ച് സെെറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു.
ഉറക്കത്തിലായിരുന്ന സെെറ ഞെട്ടിയുണർന്നപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്ന് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സെെറ വ്യക്തമാക്കി. കരഞ്ഞു കൊണ്ടാണ് സെെറ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമിയെ ക്യാമറയിൽ പകർത്താൻ ശ്രമിച്ചെങ്കിലും ഇരുണ്ട വെളിച്ചം ആയിരുന്നതിനാൽ മുഖം വ്യക്തമായി കിട്ടിയില്ല. പത്ത് മിനിറ്റോളം ആക്രണം നീണ്ടു നിന്നെന്നും സെെറ പറഞ്ഞു.

തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്ന് സൈറ പറയുന്നു. അയാൾ ചെയ്‌തതു ശരിയായില്ല. ഒരു പെൺകുട്ടിക്കും ഇത്തരം അനുഭവം ഇനിയുണ്ടാകരുത്. ഇത് ഭീകരമാണ്. പെൺകുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നത് ഇങ്ങനെയാണോ? നമ്മെ സഹായിക്കാൻ നാം സ്വയം തീരുമാനിച്ചില്ലെങ്കിൽ ആരും സഹായത്തിനുണ്ടാകില്ലെന്നും സൈറ വിഡിയോയിൽ പറയുന്നു. ഈ വ്യക്തിയുടെ ചിത്രം പകർത്താൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവു മൂലം സാധിച്ചില്ലെന്നും സൈറ വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എയർ വിസ്താര അറിയിച്ചു. മറ്റൊരു യാത്രക്കാരിയും ഇതേ അനുഭവത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും എയർ വിസ്താര വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more