1 GBP = 104.38
breaking news

ദുബായിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഹെറോയിൻ കടത്തിയതിന് എമിറേറ്റ്സ് എയർലൈൻ സ്റ്റേവാർഡിന് എട്ടു വർഷം തടവ്

ദുബായിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഹെറോയിൻ കടത്തിയതിന് എമിറേറ്റ്സ് എയർലൈൻ സ്റ്റേവാർഡിന് എട്ടു വർഷം തടവ്

മാഞ്ചസ്റ്റർ: ദുബായിൽ നിന്നും മാഞ്ചെസ്റ്ററിലേക്ക് മയക്ക് മരുന്ന് കടത്ത്. മാഞ്ചസ്റ്ററിലെ ഓൾദാമിൽ നിന്നുള്ള മുപ്പത് വയസ്സ്കാരനായ യുവാവിനാണ് കോടതി എട്ടു വർഷത്തെ തടവിന് ശിക്ഷിച്ചത്. മുൻ എമിറേറ്റ്സ് എയർലൈൻ സ്റ്റേവാർഡ് ആയ സൊഹാബ് സാദിഖ് എന്നയാളെയാണ് ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ദുബായിൽ നിന്ന് മാഞ്ചെസ്റ്ററിലേക്ക് വന്ന എമിറേറ്റ്സ് വിമാനത്തിൽ ഒരു ലക്ഷം പൗണ്ട് വിലമതിക്കുന്ന ഹെറോയിൻ ഒളിപ്പിച്ച് കടത്തിയത്.

വിമാനത്തിൽ സ്റ്റേവാർഡ് ആയി ജോലി ചെയ്തിരുന്ന ഇയാൾ അഞ്ചു പാക്കറ്റുകളിലാക്കിയാണ് മയക്ക് മരുന്ന് കടത്തിയത്. ബോർഡർ പോലീസ് ഓഫീസേഴ്‌സും ഡോഗ് സ്‌ക്വാഡും ജീവനക്കാരെ പരിശോധിക്കുന്ന വേളയിലാണ് മയക്ക് മരുന്ന് പിടിച്ചത്. ജീവനക്കാരെ വിമാനത്തിൽ നിന്നും ടെര്മിനലിലേക്ക് കൊണ്ട് പോകുന്ന ബസിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായി.

നാഷണൽ ക്രൈം ഏജൻസി നടത്തിയ അന്വേഷണത്തിൽ മയക്ക് മരുന്ന് ശേഖരങ്ങളുടെ നിരവധി ചിത്രങ്ങളും ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തിരുന്നു. മാഞ്ചസ്റ്റർ ക്രൗൺ കോർട്ടാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more