1 GBP = 104.30
breaking news

പാചകക്കാരനായി നിന്ന് പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി, ഉത്തരാഖണ്ഡ് സ്വദേശി

പാചകക്കാരനായി നിന്ന് പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി, ഉത്തരാഖണ്ഡ് സ്വദേശി

ലക്‌നൗ: പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടിൽ പാചകക്കാരനായി നിന്ന് പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യാക്കാരൻ പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ രമേശ് സിംഗാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്. യു.പി തീവ്രവാദ വിരുദ്ധ സേനയുടെയും സെെനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഉത്തരാഖണ്ഡ് പൊലീസിന്റെയും സംയുക്ത നടപടികൾക്ക് ഒടുവിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഇയാൾ കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ നയതന്ത്രജ്ഞന്റെ വീട്ടിൽ പാചകക്കാരാനായി ജോലി നോക്കുകയായിരുന്നു. പാക് ചാര സംഘടനയായ എെ.എസ്.എെയ്‌ക്ക് ഇയാൾ സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രമേശിന്റെ മുതിർന്ന സഹോദരൻ ഇന്ത്യൻ സെെന്യത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ രമേശ് റിമാൻഡ് ചെയ്‌തു.

2015ലാണ് പാചകക്കാരാനായി രമേശ് പാകിസ്ഥാനിലെത്തുന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഇയാൾ എെ.എസ്.എെയുമായി ബന്ധപ്പെടുന്നതെന്നും പണം നൽകാമെന്ന ചാരസംഘടനയുടെ വാഗ്‌ദ്ധാനത്തിൽ ഇയാൾ വീണ് പോവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥന്റെ ഡയറിയും ചില രേഖകളും ഇയാൾ ഐ.എസ്.ഐയ്‌ക്ക് കൈമാറിയതായാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more