1 GBP = 104.38
breaking news

ഇതാണ് ‘ആള്‍ദൈവം രാധേ മാ ; ഡല്‍ഹിയില്‍ എസ്ഐ കസേരയില്‍ ഇരുത്തി സ്വീകരിച്ചു; തൊഴുകൈയ്യോടെ അടുത്തുനിന്നു സേവിച്ചു!

ഇതാണ് ‘ആള്‍ദൈവം രാധേ മാ ; ഡല്‍ഹിയില്‍ എസ്ഐ കസേരയില്‍ ഇരുത്തി സ്വീകരിച്ചു; തൊഴുകൈയ്യോടെ അടുത്തുനിന്നു സേവിച്ചു!

ആള്‍ ദൈവം ഗുര്‍മീത് ബലാത്സംഗ കേസില്‍ ജയിലില്‍ പോയപ്പോള്‍ തന്നെ മറ്റ് ‘ ആള്‍ദൈവങ്ങളെ കുറിച്ചും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.സ്വയം പ്രഖ്യാപിത ആള്‍ദൈവകങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത നേരത്തെ തന്നെ ചര്‍ച്ചയാകുകയും ചെയ്തു.ശൂലവുമായി വിമാന യാത്ര ചെയ്ത് വിവാദത്തിലായ രാധേ മായ്ക്ക് ഡല്‍ഹി പോലീസ് നല്‍കിയ സ്വീകരണം കണ്ട് ഞെട്ടിയിരിക്കുന്നത് സാധാരണക്കാരാണ് .

ഡല്‍ഹി വിവേക് വിഹാര്‍ സ്റ്റേഷനാണ് വിവാദത്തിലായത് .സ്റ്റേഷന്‍ ഓഫീസറുടെ സീറ്റില്‍ രാധേ മാ ഇരിക്കുന്ന ചിത്രം വൈറലായി കഴിഞ്ഞു.രാധേ മാക്ക് സമീപം ഷാള്‍ പുതച്ച് കൂപ്പുകൈയ്യുമായി നില്‍ക്കുന്ന സ്റ്റേഷന്‍ ഓഫീസറായ എസ്ഐയുടെ ചിത്രവും എന്‍ഐഎ പുറത്തുവിട്ടു.

സ്റ്റേഷന്‍ ഓഫീസര്‍ രാധേ മായുടെ അടുത്തെത്തി ആദരപൂര്‍വ്വം വണങ്ങി.അതിന് ശേഷമാണ് വരവേറ്റ് കസേരയില്‍ ഇരുത്തിയത്.
ഗാര്‍ഹിക പീഡന കേസില്‍ പ്രതിയാണ് ഈ ആള്‍ദൈവം.ഇവരുടെ സ്വാധീനത്തില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ ഉപദ്രവിച്ചെന്ന് കാണിച്ച് യുവതി നല്‍കിയ കേസില്‍ പ്രതിയാണ് രാധേ മാ.കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് രാധേമാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഈ കേസ് നിലനില്‍ക്കുകയാണ്.
ജൂലൈയില്‍ അഖില ഭാരത അഖാര പരിഷത്ത് നല്‍കിയ വ്യാജ സന്യാസിമാരുടെ ലിസ്റ്റിലും രാധേ മാ ഉണ്ട് .ഏതായാലും പോലീസ് കൊള്ളാം..!

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more