1 GBP = 104.30
breaking news

തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം∙ നെയ്യാറ്റിൻകരക്കു സമീപം മാരായിമുട്ടത്ത് അനധികൃത പാറമടയിടിഞ്ഞു വീണ് രണ്ടുപേർ മരിച്ചു. മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ (23) സേലം സ്വദേശി സതീഷ് (28) എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പേർക്കു പരുക്കേറ്റു. അതീവ ഗുരുതരാവസ്ഥയിലുള്ള മാരായമുട്ടം സ്വദേശി സുധിൻ (23), വെള്ളറട സ്വദേശി അജി (45) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും മുകളിലുള്ള പാറ പൊട്ടിക്കുന്നതിനു ശ്രമിക്കുന്നതിനിടെയാണു അപകടമുണ്ടായത്. ആറിലധികം പേർ പാറകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. പരുക്കേറ്റവരിൽ ചിലരെ നെയ്യാറ്റിൻക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. എഴുപത്തിയഞ്ചോളം അടി ഉയരത്തിൽ‌നിന്നാണ് പാറ പൊട്ടിവീണത്.

നെയ്യാറ്റിൻകര മാരായിമുട്ടത്ത് അപകടമുണ്ടായ പാറമടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ പറഞ്ഞു. പ്രദേശത്തെ ഒരു പാറമടയ്ക്കും ലൈസൻസ് നൽകിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ ഈ പാറമട എങ്ങനെ പ്രവർത്തിച്ചുവെന്നതു സംബന്ധിച്ച് സംശയം ഉയർന്നിട്ടുണ്ട്. തെക്കൻ കേരളത്തിലേക്കുള്ള പാറ വിതരണം കൂടുതലായും നടക്കുന്നത് ഇവിടെ നിന്നാണ്. പാറമടയുടെ പ്രവർത്തനം നിർ‌ത്തിവയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ മറ്റു പാറമടകളുടെ പ്രവർത്തനം സംബന്ധിച്ചും അന്വേഷണം നടത്താൻ തീരുമാനമായി.

അതേസമയം, അപകടത്തില്‍ പരുക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more