1 GBP = 104.21
breaking news

എല്ലാവര്‍ക്കും വൈദ്യുതി; സൗഭാഗ്യ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്ലാവര്‍ക്കും വൈദ്യുതി; സൗഭാഗ്യ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 മാര്‍ച്ച് 31 നകം രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ഉറപ്പുവരുത്തുമെന്ന് മോദി പറഞ്ഞു. സൗഭാഗ്യ യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. ഇത് വഴി രാജ്യത്തെ നാലുകോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ 500 രൂപ മതി.. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കും.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും രാജ്യത്ത് നാലുകോടി കുടുംബങ്ങള്‍ക്ക് വൈദ്യുതിയില്ലെന്ന് മോദി പറഞ്ഞു. ഈ വീടുകളില്‍ ബള്‍ബുകളില്ല. കുട്ടികള്‍ മെഴുകുതിരി വെളിച്ചത്തിലാണ് പഠനം നടത്തുന്നത്. വീട്ടമ്മമാര്‍ ഇരുട്ടത്താണ് ആഹാരം പാകം ചെയ്യുന്നത്. വൈദ്യുതി ലഭിക്കുമ്പോള്‍ മാത്രമേ പാവപ്പെട്ടവരുടെ ജീവിതം പുരോഗതി പ്രാപിക്കുകയുള്ളൂവെന്നും മോദി പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതീകരണത്തിന് 14,025 കോടിയും നഗരങ്ങളില്‍ 1,732 കോടി രൂപയും ചെലവഴിക്കും. അഴിമതി നടത്തുന്നവരെ വെറുതെ വിടില്ലെന്നും തന്റെ ബന്ധുക്കളാണെങ്കിലും സംരക്ഷിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more