1 GBP = 104.33
breaking news

വ്യാജ വാർത്ത നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെ സർക്കാർ; വ്യാജ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകർക്ക്​ അക്രഡിറ്റേഷൻ നഷ്​ടമാകും

വ്യാജ വാർത്ത നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെ സർക്കാർ; വ്യാജ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകർക്ക്​ അക്രഡിറ്റേഷൻ നഷ്​ടമാകും

ന്യൂഡൽഹി: വ്യാജ വാർത്ത നൽകുന്ന മാധ്യമ പ്രാവർത്തകരുടെ​ അക്രഡിറ്റേഷൻ സ്​ഥിരമായി റദ്ദാക്കുമെന്ന്​​ സർക്കാർ. വലിയ ഭീഷണിയുയർത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാർത്തകൾ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷനാണ്​ എന്നത്തേക്കുമായി റദ്ദാക്കുകയെന്ന്​ സർക്കാർ അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി ഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്​തെന്ന്​ തെളിഞ്ഞാൽ ആദ്യമായാണെങ്കിൽ ആറുമാസത്തേക്ക്​ അക്രഡിറ്റേഷൻ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരു​ വർഷത്തേക്കും മൂന്നാം തവണയാ​െണങ്കിൽ സ്​ഥിരമായും അക്ര​ഡിറ്റേഷൻ റദ്ദാക്കുമെന്ന്​ വാർത്താ വിനിമയ മന്ത്രാലയം ​പത്രക്കുറിപ്പിൽ അറിയിച്ചു.

വാജ്യവാർത്തകളെ കുറിച്ചുള്ള പരാതി പത്രങ്ങളെ സംബന്ധിച്ചാണെങ്കിൽ പ്രസ്​ കൗൺസിൽ ഒാഫ്​ ഇന്ത്യയും ഇലക്​ട്രോണിക്​ മാധ്യമങ്ങളെ സംബന്ധിച്ചാണ്​ പരാതിയെങ്കിൽ ന്യൂസ്​ ബ്രോഡ്​കാസ്​റ്റേഴ്​സ്​ അസോസിയേഷനും പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ പരാതി പരിശാധിച്ച്​ വാർത്തകൾ വ്യാജമാണോ അല്ലയോ എന്ന്​ ഇൗ ഏജൻസികൾ തീരുമാനമെടുക്കണം.

പരാതി രജിസ്​റ്റർ ചെയ്യുന്ന നിമിഷം മുതൽ വ്യാജ വാർത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയ​​െൻറ അക്രഡിറ്റേഷൻ, വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്​പ​െൻറ്​ ചെയ്യുമെന്നും നിയമത്തിൽ പറയുന്നു.

പ്രസ്​ ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ കമ്മിറ്റിയിൽ പ്രസ്​ കൗൺസിൽ ഒാഫ്​ ഇന്ത്യയുടെയും ന്യുസ്​ ബ്രോഡ്​കാസ്​റ്റിങ്ങ്​ അസോസിയേഷ​​െൻറയും പ്രതിനിധികളും ഉണ്ടാകും. അ​ക്രഡിറ്റേഷൻ അപേക്ഷ നൽകിയ മാധ്യമപ്രവർത്തകർ മാധ്യമ ധർമം പാലിക്കുന്നവരാണോ എന്ന കാര്യം പരി​േശാധിച്ച ശേഷം മാത്രമേ അക്രഡിറ്റേഷൻ അനുവദിക്കുകയുള്ളൂവെന്നും നിയമത്തിൽ വ്യക്​തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more