1 GBP = 104.33
breaking news

BREAKING NEWS-ഈസ്റ്റ് ലണ്ടനിൽ ആയുധധാരിയെ പോലീസ് വെടിവച്ച് കൊന്നു

BREAKING NEWS-ഈസ്റ്റ് ലണ്ടനിൽ ആയുധധാരിയെ പോലീസ് വെടിവച്ച് കൊന്നു

ലണ്ടൻ: ഈസ്റ്റ് ലണ്ടനിൽ ആയുധധാരിയായ നാല്പത്കാരനെ പോലീസ് വെടി വച്ച് കൊന്നു. ഈസ്റ്റ് ലണ്ടനിലെ കോളിയർ റോഡിലുള്ള എസ്സോ പെട്രോൾ പമ്പിനടുത്ത് വച്ചാണ് പോലീസ് ആയുധാരിയായ അക്രമിയെ വെടിവച്ച് കൊന്നത്. ഇന്ന് വെളുപ്പിന് അഞ്ചേകാലോടെയാണ് സംഭവം നടന്നത്.

ഇന്ന് വെളുപ്പിന് നാല് മണിയോടെ കോളിയർ റോഡിലുള്ള ഒരു വീട്ടിൽ ആയുധം ഉപയോഗിച്ച് ഭീഷണി മുഴക്കി നിൽക്കുകയായിരുന്ന അക്രമി പോലീസ് എത്തുന്നതിന് മുൻപ് അവിടന്ന് കടന്ന് കളയുകയായിരുന്നു. തുടർന്ന് പൊലീസിന് നേരെ ഭീഷണി മുഴക്കിയ ഇയ്യാളെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. ലണ്ടൻ മേയർ സാദിഖ് ഖാനും റോംഫോർഡ് എം പി ആൻഡ്രൂ റോസിൻഡാലും പോലീസിന്റെ നടപടിയിൽ തൃപ്തി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more