1 GBP = 104.33
breaking news

ഇന്ത്യയെ തകര്‍ത്ത് പാക് പട ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു

ഇന്ത്യയെ തകര്‍ത്ത് പാക് പട ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു

ഓവല്‍: ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി കിരീടം. 339 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.2 ഓവറില്‍ റണ്‍സിന് 158 എല്ലാവരും പുറത്തായി. മൂന്ന് മുന്‍ നിര വിക്കറ്റുകള്‍വീഴ്ത്തിയ മുഹമ്മദ് ആമിറാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ മടക്കിയ മുഹമ്മദ് ആമീര്‍ നായകന്‍ വിരാട് കൊഹ്ലിയേയും ശിഖര്‍ ധവാനെയും വീഴ്ത്തി. 76 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. കന്നി സെഞ്ച്വറി നേടിയ ഫകര്‍ സമാന്റെയും (114) അര്‍ദ്ധ സെഞ്ച്വറി നേടിയ അസര്‍ അലിയുടെയും (59) മുഹമ്മദ് ഹഫീസിന്റെയും (57) കരുത്തിലാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

‘ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല അതു തന്നെയാണ് ഞങ്ങളുടെ ആത്മവിശ്വാസവും’എന്ന പാക് നായകന്‍ സര്‍ഫറാസ് ഖാന്റെ വാക്കിനെ അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ പാകിസ്ഥാന്റെ പോരാട്ടം. ഓപ്പണിംഗ് ബാറ്റ്‌സാമാരായ ഫക്കര്‍ സമാന്‍ സെഞ്ച്വറിയോടെയും അസര്‍ അലി അര്‍ദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 128 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും കൂട്ടിച്ചേര്‍ത്തു. മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന അസര്‍ അലിയെ ഭുവനേശ്വര്‍ കുമാര്‍ റണൗട്ടാക്കുകയായിരുന്നു.

അലി മടങ്ങിയതിന് ശേഷമെത്തിയ ബാബര്‍ അസമിനെയും കൂട്ടുപിടിച്ച് സമാന്‍ പോരാട്ടം നയിച്ചു. സെഞ്ച്വറി നേടി അധികം വൈകാതെ സമാനെ മടക്കി പാണ്ഡ്യ ഇന്ത്യയ്ക്ക് അടുത്ത വിക്കറ്റ് സമ്മാനിച്ചു. സ്‌കോര്‍ 200/2. സ്‌കോര്‍ ബോര്‍ഡ് 247ല്‍ എത്തിനില്‍ക്കെ ഷോയബ് മാലിക്കിനെയും (12) 267ല്‍ ബാബര്‍ അസമിനെയും (46) മടക്കി ഇന്ത്യ തിരച്ചു വരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹഫീസും ഇമദ് ഫസീമും(25) തകര്‍ത്തടിച്ചപ്പോള്‍ പാകിസ്ഥാന്‍ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338ല്‍ എത്തി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more