1 GBP = 104.17
breaking news

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ലോക റാങ്കിങ്ങില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാമത്; ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും ഒന്നും രണ്ടും സ്ഥാനത്ത്

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ ലോക റാങ്കിങ്ങില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാമത്; ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും ഒന്നും രണ്ടും സ്ഥാനത്ത്

ഗവേഷണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിലും പഠന നിലവാരത്തിലും ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ലോകത്തില്‍ ഒന്നാമത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഈ നേട്ടം കൈവരിക്കുന്നത്. പ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തെത്തി.

കാലിഫോര്‍ണിയയിലെ കാള്‍ടെക്ക് യൂണിവേഴ്‌സിറ്റിയെയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയെയും പിന്നിലാക്കിയാണ് ഓക്‌സ്‌ഫോര്ഡും കേംബ്രിഡ്ജും നേട്ടം കൈവരിച്ചത്. വരുമാനത്തില്‍ ഇരുപത്തിനാലും പതിനൊന്നും വര്‍ദ്ധനവ് കൈവരിച്ചതാണ് നേട്ടങ്ങള്‍ക്ക് കാരണമായത്. വിദ്യാഭ്യാസ വ്യവസായ മേഖലയിലെ പ്രമുഖര്‍ നേട്ടത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബ്രെക്‌സിറ് വിപരീത ഫലം ഉണ്ടാക്കുമെന്ന ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് ഗവേഷണത്തിന് വേണ്ടി അനുവദിക്കുന്ന തുകയുടെ നാലിലൊന്ന് ഗ്രാന്റായി ലഭിക്കുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്നാണ് അതേപോലെ ഓക്‌സ്‌ഫോര്‍ഡിനും തുകയുടെ അഞ്ചിലൊന്ന് കിട്ടുന്നത് യൂറോപ്യന്‍ നിന്നുമാണ്. ബ്രെക്‌സിറ്റ് മൂലം ഇതിനകം തന്നെ യുകെ യൂണിവേഴ്‌സിറ്റികളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more