1 GBP = 104.22
breaking news

നേഴ്‌സുമാർക്ക് ചാൻസലറുടെ ഉറപ്പ്; ശന്പള വർദ്ധനവ് ഉണ്ടാകും

നേഴ്‌സുമാർക്ക് ചാൻസലറുടെ ഉറപ്പ്; ശന്പള വർദ്ധനവ് ഉണ്ടാകും

ലണ്ടൻ: ഇന്നലെ പാർലമെന്റിൽ ചാൻസലർ ഫിലിപ്പ് ഹാമാൻഡ് നടത്തിയ ബഡ്ജറ്റ് പ്രസംഗ വേളയിലാണ് നേഴുമാരുടെ ശന്പള വർദ്ധനവിനെപ്പറ്റി സംസാരിച്ചത്. നേഴ്‌സുമാർ രാജ്യത്തിന് നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞ അദ്ദേഹം നേഴ്‌സുമാരുടെ കറിനാധ്വാനത്തിന് നന്ദി പറഞ്ഞു. നേഴ്‌സുമാരുടെ ശന്പള വർദ്ധനവ് ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ച ചാൻസലർ, പക്ഷെ അത് എത്രത്തോളമായിരിക്കുമെന്ന് വ്യക്തമാക്കിയില്ല. യൂണിയൻ നേതാക്കളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

ചാൻസലറുടെ പ്രഖ്യാപനം മലയാളികളുൾപ്പെടെയുള്ള പതിനായിരക്കണക്കിന് നേഴ്സുമാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. 2010 മുതൽ പബ്ലിക് സെക്ടറിലെ മറ്റു വിഭാഗങ്ങളെപ്പോലെ തന്നെ നേഴ്സുമാർക്കും ശന്പള വർദ്ധനവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more