1 GBP = 104.17
breaking news

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; യുക്മ നഴ്‌സസ് കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍

ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നഴ്‌സസ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലണ്ടനിലെ വൈ എം സി എ ആസ്ഥാനത്ത് നടക്കുന്ന കണ്‍വെന്‍ഷനില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് നേഴ്‌സുമാര്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ അബ്രഹാം ജോസും ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയും അറിയിച്ചു.

യുക്മ നേഴ്‌സസ് ഫോറത്തിന്റെ കര്‍മ്മ പരിപാടികളുടെ തുടക്കം കുറിക്കുന്ന കണ്‍വെന്‍ഷനില്‍ ‘തൊഴിലാളി യൂണിയനുകളിലെ അംഗത്വവും തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സും ബയോ ഡാറ്റാ തയ്യാറാക്കലും, റീവാലിഡേഷനും ഇന്‍ഡെമനിറ്റി ഇന്‍ഷുറന്‍സും, നഴ്‌സിംഗ് പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കേണ്ട 6 ‘C’കള്‍ (Care, compassion, competence , communication, courage, commitment) ആരോഗ്യ സംരക്ഷണ മേഖലയിലെ മാനുഷീക ഘടകങ്ങള്‍, നിയമങ്ങളും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും’ മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കുന്നു.

ആറു മണിക്കൂര്‍ ഇജഉ പോയിന്റ് നല്‍കുന്ന പഠന ശിബിരത്തെ തുടര്‍ന്ന് പൊതു സമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രാഗത്ഭ്യം തെളിയിച്ച നേഴ്‌സുമാരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

നഴ്‌സസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഇനിയും താല്പര്യം ഉള്ളവര്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. £30 ആണു രജിസ്‌ട്രേഷന്‍ ഫീസ്.

കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.

YMCA Indian Student Hostel, 41 Fitzroy Square, London, W1T 6AQ, United Kingdom

കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക.

സിന്ധു ഉണ്ണി: 07979 123615

എബ്രാഹം ജോസ്: 07703 737073

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more