1 GBP = 104.24
breaking news

അടിസ്ഥാന ശമ്പളം 20,000 രൂപ! നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു

അടിസ്ഥാന ശമ്പളം 20,000 രൂപ! നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു

തിരുവനന്തപുരം: അമ്പത് കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ 22 ദിവസമായി തുടര്‍ന്ന് വന്ന സമരം അവസാനിപ്പിക്കുന്നതായി നഴ്‌സുമാരുടെ സംഘടന യു.എന്‍.എ അറിയിച്ചു.

20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിദ്ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50 കിടക്കകളില്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിക്കും. തൊഴില്‍, ആരോഗ്യ, നിയമ സെക്രട്ടറിമാര്‍ അംഗങ്ങളായ ഈ സമിതി ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമരത്തിന്റെ ഭാഗമായി നഴ്‌സുമാര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും ഈ സമിതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.

നേരത്തെ നടത്തിയ ചര്‍ച്ചയില്‍ അടിസ്ഥാന ശമ്പളം 17,200 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നെങ്കിലും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്ത 20,000 രൂപ കുറഞ്ഞ ശമ്പളമായി തങ്ങള്‍ക്ക് ലഭിക്കണമെന്ന് നഴ്‌സുമാര്‍ നിലപാടെടുത്തതോടെ സമരം നീളുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more