1 GBP = 104.30
breaking news

സ്വാഗതമോതി ലിംക….നോർത്ത്‌വെസ്റ്റ് റീജിയൻ കലാമേള രജിസ്ട്രേഷൻ അവസാന ദിവസം ഇന്ന്…

സ്വാഗതമോതി ലിംക….നോർത്ത്‌വെസ്റ്റ് റീജിയൻ കലാമേള രജിസ്ട്രേഷൻ അവസാന ദിവസം ഇന്ന്…

അലക്സ് വർഗീസ്
യുക്മ കലാമേള ചരിത്രത്തിൽ ആദ്യവും അവസാനവുമായി എന്ന് വേണമെങ്കിൽ പറയാം 2013 ൽ ദേശീല കലാമേള അടുക്കും ചിട്ടയും എന്തെന്ന് യുകെ മലയാളികൾക്ക് കാണിച്ചു കൊടുത്ത സംഘാടക മികവിന്റെ മകുടോദാഹരണമായ ലിംക (ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ) മറ്റൊരു ചരിത്ര രചനക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുകയാണ് ഒക്ടോബർ 14 ശനിയാഴ്ച നടക്കുവാൻ പോകുന്ന നോർത്ത്‌വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക്. ശ്രീ മനോജ് വടക്കേടത്തും ശ്രീ ഫിലിപ്പ് കുഴിപ്പറമ്പിലും ശ്രീ തോമസ് ഫിലിപ്പും നേതൃനിരയിലുള്ളപ്പോൾ യുക്മയുടെ നാഷണൽ എക്സിക്യൂട്ടീവ് ആയ ശ്രീ തമ്പി ജോസ് ആണ് കോർഡിനേഷൻ ചുമതല വഹിക്കുന്നത്. റീജിയണൽ തലത്തിൽ അംഗബലത്തിൽ ശക്തിയാർജിച്ചു വരുന്ന നോർത്ത്‌വെസ്റ്റ് റീജിയണിലെ മുഴുവൻ മത്സരാർത്ഥികളെയും യാതൊരു ബുദ്ധിമുട്ടും കൂടാതെ പങ്കെടുപ്പിക്കുവാനുള്ള തയ്യാറെടുപ്പുകൾ ഉറപ്പുവരുത്തിയ ശേഷമാണ് ശ്രീ ഷീജോ വർഗീസും തങ്കച്ചൻ ഏബ്രഹാമും രഞ്ജിത് ഗണേഷും ജോയ് ആഗസ്തിയും അടങ്ങുന്ന റീജിയണൽ നേതൃത്വം ഇപ്രാവശ്യം ലിവർപൂളിൽ എത്തുന്നത്. രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് ഏഴു മണിയോടെ പൂർത്തിയാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മത്സരാർത്ഥികൾക്ക് രജിസ്ട്രേഷനുള്ള അവസാന തിയതി 2017 ഒക്ടോബർ 10 ആണെന്നുള്ള വിവരം ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊള്ളട്ടെ.

കൂടുതൽ വിവരങ്ങൾക്കും കലാമേളയുടെ നിയമാവലിക്കും www.uukma.org സന്ദർശിക്കുക.

ഷീജോ – 07852931287, തമ്പി – 07576983141

നോർത്ത്‌വെസ്റ്റിലെ എല്ലാ മത്സരാർഥികളെയും ഈ അരങ്ങിന്റെ ആരവത്തിൽ പങ്കാളികളാകുവാൻ ലിംക സവിനയം ഒരിക്കൽ കൂടി സ്വാഗതം ചെയ്യുകയാണ്.

രാവിലെ മുതൽ മദർ ഇന്ത്യ കിച്ചൻ തയ്യാറാക്കുന്ന മിതമായ വിലയിൽ ലഭിക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണ ശാല പ്രവർത്തിക്കുന്നതാണ് എന്ന് അറിയിച്ചു കൊള്ളട്ടെ.

വേദിയുടെ വിലാസം : ബ്രോഡ് ഗ്രീൻ ഇന്റർനാഷണൽ സ്‌കൂൾ ഹീലിയേഴ്‌സ്‌ റോഡ്, ഓൾഡ്‌സ്വാൻ ലിവർപൂൾ L13 4DH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more