1 GBP =
breaking news

യുഎസുമായുള്ള സൈനികാഭ്യാസം ദക്ഷിണ കൊറിയ ഉപേക്ഷിക്കണമെന്ന് ഉത്തര കൊറിയ

യുഎസുമായുള്ള സൈനികാഭ്യാസം ദക്ഷിണ കൊറിയ ഉപേക്ഷിക്കണമെന്ന് ഉത്തര കൊറിയ

പ്യോങ്യങ് : യുഎസുമായി ചേര്‍ന്നുള്ള സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന് ദക്ഷിണ കൊറിയയോട് ഉത്തര കൊറിയ. ഉത്തര കൊറിയയിലെ വര്‍ക്കേഴ്‌സ് പാര്‍ടി മുഖപത്രമായ റൊഡോങ് സിന്‍മണിലാണ് ദക്ഷിണ കൊറിയയുമായുള്ള സമാധാനശ്രമങ്ങളുടെ ഭാഗമായി ആവശ്യങ്ങള്‍ വ്യക്തമാക്കി ലേഖനം പ്രസിദ്ധീകരിച്ചത്.

അമേരിക്കയുമായി ചേര്‍ന്നുള്ള സൈനികാഭ്യാസം ഭയത്തെ വര്‍ധിപ്പിക്കുന്നതും യുദ്ധഭീഷണി ഉയര്‍ത്തുന്നതുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം കുറച്ച് സമാധാനം കൊണ്ടുവരികയാണ് ദക്ഷിണ കൊറിയ ആഗ്രഹിക്കുന്നതെങ്കില്‍ സഹോദര രാഷ്ട്രത്തിനെതിരെ അമേരിക്കയ്‌ക്കൊപ്പംചേര്‍ന്ന് നടത്തുന്ന എല്ലാ സൈനികനീക്കങ്ങളും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു.

ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഒളിമ്പിക്‌സ് കഴിയുന്നതുവരെ അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള വാര്‍ഷിക സൈനികാഭ്യാസ പ്രകടനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more