1 GBP = 104.21
breaking news

വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ആധാര്‍ എടുക്കാന്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍

വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ആധാര്‍ എടുക്കാന്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ആധാര്‍ കാര്‍ഡ് എടുക്കാന്‍ ഇന്ത്യന്‍ പൗരന്മാരല്ലാത്തവര്‍ അക്ഷയകേന്ദ്രങ്ങളിലെത്തുന്നതായി റിപ്പോര്‍ട്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന ബംഗ്ലദേശ് പൗരന്മാര്‍ ആധാര്‍ എടുക്കാനായി ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് എഡിജിപി അക്ഷയയുടെ ചുമതലയുള്ള സംസ്ഥാന ഐടി മിഷന് റിപ്പോര്‍ട്ട് നല്‍കി.

ഇതേ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ആധാര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഐടി മിഷന്‍ നിര്‍ദേശം നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വാഹന ലൈസന്‍സ് ആണ് തിരിച്ചറിയല്‍ രേഖയായി നല്‍കുന്നത്. ഇവ കൃത്യമായി പരിശോധിച്ചുറപ്പുവരുത്താനുള്ള സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്കില്ല. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുന്ന ഒട്ടേറെ സംഘങ്ങള്‍ അസമിലെ അതിര്‍ത്തിപ്രദേശങ്ങളിലുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

കാസര്‍കോട് ജില്ലയില്‍ രണ്ടു മാസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആധാര്‍ എടുക്കാനായി എത്തുന്നതായി ഓപ്പറേറ്റര്‍മാര്‍ ഐടി മിഷനെ അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി വെരിഫൈയര്‍ എന്ന തസ്തികയില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെങ്കിലും രേഖകള്‍ ശരിയാണോയെന്നു പരിശോധിക്കുക എളുപ്പമല്ല. വരുന്നവരെ വിശ്വാസത്തിലെടുക്കേണ്ട അവസ്ഥയിലാണ് അക്ഷയ ഓപ്പറേറ്റര്‍മാര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more