1 GBP = 104.13
breaking news

നിലമ്പൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുമരണം

നിലമ്പൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുമരണം

മലപ്പുറം: നിലമ്പൂര്‍ മങ്ങാട് പൊങ്ങല്ലൂരില്‍ ബസും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. വാനിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. നിലമ്പൂരില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ഒമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

എടവണ്ണ സ്വദേശികളായ നാലുപേരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.

പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കൊളേജ് ആശുപത്രിയിലും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more