1 GBP = 104.38
breaking news

രണ്ടു വർഷമായി കോവിഡ് രോഗികളെ പരിചരിച്ച എൻഎച്ച്എസ് ഡോക്ടർ കോവിഡ് ബാധിച്ച് മരണമടഞ്ഞു

രണ്ടു വർഷമായി കോവിഡ് രോഗികളെ പരിചരിച്ച എൻഎച്ച്എസ് ഡോക്ടർ കോവിഡ് ബാധിച്ച് മരണമടഞ്ഞു

സ്വിൻഡൻ: കോവിഡ്-19 രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി സമയം ചിലവഴിച്ച എൻഎച്ച്എസ് ഡോക്ടർ ഒടുവിൽ വൈറസ് ബാധിച്ച് മരിച്ചു. കോവിഡ് -19 വാർഡുകളിൽ ജോലി ചെയ്യുന്നതിനിടയിൽ, പകർച്ചവ്യാധിയുടെ മൂർദ്ധന്യത്തിൽ, അവരെ സംരക്ഷിക്കുന്നതിനായി ഡോക്ടർ ഇർഫാൻ ഹലീം നാല് മാസത്തോളം കുടുംബം വിട്ട് മാറി താമസിച്ചതും ഏറെ ചർച്ചയായിരുന്നു.

സെപ്തംബർ 10 ന് സ്വിൻഡൺ ഹോസ്പിറ്റലിൽ ജോലിയിലിരിക്കവെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഭാര്യ സൈല പറഞ്ഞു. സെപ്‌റ്റംബർ 23 വരെ സ്വിൻഡണിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ സ്പെഷ്യലിസ്റ്റ് ലൈഫ് സപ്പോർട്ട് ലഭിക്കുന്നതിനായി ലണ്ടനിലെ ദി റോയൽ ബ്രോംപ്ടണിലേക്ക് മാറ്റി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ താൽക്കാലികമായി മാറ്റിസ്ഥാപിക്കുന്ന ഒരു യന്ത്രമായ എക്സ്ട്രാകോർപോറിയൽ മെംബ്രൺ ഓക്സിജനേഷനിൽ (ഇസിഎംഒ) ഡോ. ഹാലിമിനെ ഉൾപ്പെടുത്തി. ഒരു വെന്റിലേറ്ററിന്റെ സഹായത്തോടെ പോലും സ്വയം ശ്വസിക്കാൻ കഴിയാത്ത കോവിഡ് -19 രോഗികൾക്കാണ് ഇത് ഉപയോഗിക്കുന്നത്.

കൊവിഡിനെതിരായ ഒമ്പത് ആഴ്‌ചത്തെ പോരാട്ടത്തിന് ശേഷമാണ് ഡോക്ടർ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ഓർമ്മ നിലനിറുത്തുന്നതിനായി കുടുംബവും സഹപ്രവർത്തകരും ചേർന്ന് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് റൈസിംഗ് പേജ് രൂപീകരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more