1 GBP =
breaking news

നോട്ടിംഗ്ഹാമിലും ഡെർബിയിലും പുതുവർഷാരംഭ പ്രാർത്ഥനാശുശ്രൂഷകൾ ഇന്ന് വൈകീട്ട്….

നോട്ടിംഗ്ഹാമിലും ഡെർബിയിലും പുതുവർഷാരംഭ പ്രാർത്ഥനാശുശ്രൂഷകൾ ഇന്ന് വൈകീട്ട്….

ഫാ. ബിജു കുന്നയ്‌ക്കാട്ട്
നോട്ടിങ്ഹാം: കഴിഞ്ഞു പോകുന്ന വർഷത്തിലെ എല്ലാ നന്മകൾക്കും നന്ദി പറയുവാനും പുതിയ വർഷത്തെ പ്രാർത്ഥനാപൂർവ്വം വരവേൽക്കുവാനും പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ ഇന്ന് വൈകീട്ട് നോട്ടിംഗ്ഹാമിലും ഡെർബിയിലും നടക്കും.

നോട്ടിങ്ഹാം സെന്റ് പോൾസ് കാത്തലിക് ചർച്ചിൽ വച്ച് നടക്കുന്ന സെന്റ്. അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയുടെ പ്രാർത്ഥനാശുശ്രൂഷകൾ വൈകീട്ട് കൃത്യം 8 മണിക്ക് ദിവ്യ കാരുണ്യാരാധനയോട് കൂടി ആരംഭിക്കും. തുടർന്ന് വർഷാവസാന പ്രാർത്ഥനകൾ, വി. കുർബ്ബാന, വർഷാരംഭപ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിക്കും.

പള്ളിയുടെ അഡ്രസ്: NG7 2BY , Lenton , Boulevard , St . Paul ‘സ് Church

ഡെർബി സെന്റ് തോമസ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾ വൈകീട്ട് 10.30ന് ദിവ്യ കാരുണ്യാരാധനയോട് കൂടി ആരംഭിക്കും. തുടർന്ന് വർഷാവസാന പ്രാർത്ഥനകൾ, വി. കുർബ്ബാന, വർഷാരംഭപ്രാർത്ഥനകൾ എന്നിവ നടക്കും. (പള്ളിയുടെ അഡ്രസ്: DE1 1TQ , Burdon Road , St. Joseph’s Catholic Church )

തിരുക്കർമ്മങ്ങൾക്കും മറ്റു ശുശ്രൂഷകൾക്കും വികാരി ഫാ. ബിജു കുന്നയ്‌ക്കാട്ട്, കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്‌സ് എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ വർഷങ്ങളിലെ ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും പുതുവർഷത്തെ പ്രാർത്ഥനയോടെ വരവേൽക്കുവാനും ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more