1 GBP = 104.38
breaking news

മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് നവനേതൃത്വം ….

മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് നവനേതൃത്വം ….

കെ ഡി ഷാജിമോന്‍.

പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലി കൊണ്ടും ശ്രദ്ധേയമായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഈ കഴിഞ്ഞ ദിവസം അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂളില്‍ വെച്ച് പ്രസിഡന്റ് ജാനേഷ് നായരുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി അനീഷ് കുര്യനും വരവു ചെലവ് കണക്കുകള്‍ ട്രഷറര്‍ ജോര്‍ജ് വടക്കുംചേരിയും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. അസോസിയേഷന്റെ സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവർത്തനങ്ങൾ, ചവിട്ടി രജിസ്‌ട്രേഷൻ, മാഞ്ചസ്റ്റർ മേള, മാഞ്ചസ്റ്റർ ഡേ പരേഡ്, യുക്മ നോർത്ത് ചാമ്പ്യൻസ് യുക്മയുമായുള്ള സഹകരണം എന്നിവയും മറ്റു ഇതര പ്രവർത്തനങ്ങൾ എന്നിവ പൊതുയോഗം വിലയിരുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു.

അസോസിയേഷന്റെ പ്രവർത്തന നിലവാരം ഉയർത്തുവാൻ പ്രയത്നിച്ച എല്ലാവർക്കും പൊതുയോഗം നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേയ്ക്കുള്ള 15 അംഗ ട്രസ്റ്റികളെ തിരഞ്ഞെടുത്തു. തുടർച്ചയായി അസോസിയേഷന്റെ പുരോഗതിക്കു വേണ്ടി നേതൃത്വം നൽകിയ പ്രസിഡന്റ് ജാനേഷ് നായരും സെക്രട്ടറി അനീഷ് കുര്യനും പടിയിറങ്ങിയപ്പോൾ പുതിയ പ്രസിഡന്റ് ആയി വിൽ‌സൺ മാത്യുവിനെയും സെക്രട്ടറിയായി കലേഷ് ഭാസ്കരനെയും ട്രഷറർ ആയി ജോർജ് വടക്കുംഞ്ചേരിയെയും തിരഞ്ഞെടുത്ത പൊതുയോഗം മറ്റു സ്ഥാനങ്ങളിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് ഷാജിമോൻ കെ ഡി, ജോയിന്റ് സെക്രട്ടറി അരുൺ ചാന്ദ്, ട്രസ്റ്റിമാരായ അനീഷ് കുര്യൻ, ബിന്ദു പി.കെ, ജയ സുധീർ, സാജു കാവാങ്ക, ജാനേഷ് നായർ, ദിനേശൻ ഡി കെ, രാധേഷ് നായർ, ഷീ സോബി, വിനോദ് രാജൻ, മിന്നി റൈജു മുതലായവരെയും തിരഞ്ഞെടുത്തു. അസോസിയേഷന്റെ സപ്ലിമെന്ററി സ്കൂൾ, മാഞ്ചസ്റ്റർ പരേഡ്, മാഞ്ചസ്റ്റർ മേള തുടങ്ങിയവരും വരും വർഷങ്ങളിലെ പ്രാതിനിധ്യവും ഇതര കമ്മ്യൂണിറ്റികളുമായുള്ള മൾട്ടി കൾച്ചറൽ സഹകരണം മികച്ചതാക്കാനും പുതുതായി നിലവിൽ വന്ന ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു. സ്വന്തമായ ആസ്ഥാന മന്ദിരം എന്ന ആശയം നടപ്പാക്കാനുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കം കുറിക്കാനും പൊതുയോഗം തീരുമാനിച്ചു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിത്സൺ മാത്യു, ഇന്റർ സൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് യൂറോപ്പ് ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുകയാണ്. റീന ആണ് ഭാര്യ. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കലേഷ് ഭാസ്കർ മാഞ്ചസ്റ്റർ ഗാറ്റ്ലി പ്രൈമറി സ്കൂൾ മാനേജർ ആയി ജോലി നോക്കുന്നു. ബിന്ദു ആണ് ഭാര്യ.ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോർജ് വടക്കുംഞ്ചേരി സ്റ്റോക്ക്‌പോർട്ട് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലി നോക്കുന്നു. റാണി ആണ് ഭാര്യ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more