1 GBP = 104.22
breaking news

മാഞ്ചെസ്റ്റര്‍ ഭീകരാക്രമണം; തീവ്രവാദിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു; തന്റെ മകന്‍ നിരപരാധിയെന്ന് പിതാവ്

മാഞ്ചെസ്റ്റര്‍ ഭീകരാക്രമണം; തീവ്രവാദിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു; തന്റെ മകന്‍ നിരപരാധിയെന്ന് പിതാവ്

മാഞ്ചസ്റ്റര്‍: ബ്രിട്ടനില്‍ സംഗീതപരിപാടിയ്ക്ക് എത്തിയ ജനക്കൂട്ടത്തിന് നേരെ ചാവേര്‍ അക്രമണം നടത്തി സ്ത്രീകളും കുട്ടികളുമടക്കം 22 പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി സല്‍മാന്‍ അബേദി നിരപരാധിയാണെന്ന് പിതാവ് റമദാന്‍ അബേദി. അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചപ്പോഴും വളരെ നല്ല രീതിയിലാണ് തന്നോട് സല്‍മാന്‍ സംസാരിച്ചിരുന്നതെന്ന് പിതാവ് പറഞ്ഞു.

പുണ്യ മാസത്തില്‍ സൗദി സന്ദര്‍ശിച്ച് അത് വഴി ലെബനനിലേക്ക് വരാനുള്ള തായാറെടുപ്പിലായിരുന്നു മകനെന്ന് റമദാന്‍ പറഞ്ഞു. ലെബനനിലെ ട്രിപ്പോളിയില്‍ സെന്‍ട്രല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റിവ് മാനേജരായി ജോലി നോക്കുകയാണ് ഇപ്പോള്‍ റമദാന്‍. 1993ല്‍ ഗദ്ദാഫി സര്‍ക്കാര്‍ പുറപ്പെടുവിച്ച അറസ്‌റ് വാറന്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായിരുന്നു റമദാനും കുടുംബവും. ഗദ്ദാഫിയുടെ മരണശേഷം തിരിച്ച് ലെബനനില്‍ പോയതായിരുന്നു റമദാന്‍. റമദാന്റെ കുടുംബം മാഞ്ചെസ്റ്ററില്‍ തന്നെ തങ്ങുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു റമദാന്റെ മറ്റൊരു മകനെ ഇന്നലെ പോലീസ് അറസ്‌റ് ചെയ്തിരുന്നു.

സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന സല്‍മാന്‍ അബിദി മാഞ്ചസ്റ്ററിലെ വാലി റേഞ്ച് ഏരിയയിലാണ് വളര്‍ന്നത്. അമ്മ സാമിയ താബാലിനും സഹോദരന്‍ ഇസ്മായില്‍ അബിദിയ്ക്കും ഒപ്പമാണ് സല്‍മാന്റെ താമസം.കമ്പ്യൂട്ടറില്‍ ഗെയിം കളിക്കാനിഷ്ടപ്പെടുന്ന,ഫുട്‌ബോള്‍ ഭ്രാന്തനായ സല്‍മാന്‍ തീവ്രവാദിയായിരുന്നുവെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും അയല്‍ക്കാര്‍ക്ക് സാധിച്ചിട്ടില്ല.

പോലീസ് സൈന്യവുമായി ചേര്‍ന്ന് നിരവധി റെയ്ഡുകളാണ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയത്. ഇതുവരെയും നാല് അറസ്‌റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രാജ്യത്ത് വീണ്ടും തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് പ്രധാന മേഖലകളെല്ലാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more